
ദോഹ: ഖത്തറില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. ഓമശ്ശേരി വെളിമണ്ണ അമ്പായകുന്ന് ആശാരിക്കല്‍ ഇബ്രാഹിം (55) ആണ് മരിച്ചത്. ജൂലൈ ആറിന് രാത്രി അല്‍ഖോറിലായിരുന്നു അപകടം. നടന്നുപോകുന്നതിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ് ഹമദ് ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു.
എട്ട് വര്‍ഷത്തോളമായി ഖത്തറില്‍ ജോലി ചെയ്ത് വരികയായിരുന്നു. സ്വകാര്യകമ്പനിയിലെ ട്രെയ്‌ലര്‍ ഡ്രൈവര്‍ ആയിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഭാര്യ: ജമീല. മക്കള്‍: നാസര്‍ (ഖത്തര്‍), നസീറ, റാഷിദ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.