
കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊതുമാപ്പ് ഞായറാഴ്ച അവസാനിക്കും. ഇളവുകാലം അവസാനിക്കുന്ന ഞായറാഴ്ച മുതല്‍ രാജ്യവ്യാപകമായി പരിശോധന ശക്തമാക്കും. രാജ്യത്തു താമസരേഖകള്‍ ഇല്ലാതെ കഴിയുന്ന മുഴുവന്‍ വിദേശികളും ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് താമസകാര്യ വകുപ്പ് അവസാന വട്ടവും അഭ്യര്‍ഥിച്ചു. പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ എത്തുന്നവര്‍ക്കായി താമസകാര്യ വകുപ്പ് ആസ്ഥാനത്ത് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അവധിദിനങ്ങളിലും സേവനം ലഭ്യമായിരിക്കും. നിയമലംഘകര്‍ക്കു പിഴയടച്ച് താമസം നിയമാനുസൃതമാക്കുകയോ അല്ലെങ്കില്‍ പിഴ കൂടാതെ നാട്ടിലേക്ക് തിരിച്ചുപോകുകയോ ചെയ്യാം.
താമസകാര്യ വകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം 1,54,000 അനധികൃത താമസക്കാരാണ് പൊതുമാപ്പ് പ്രഖ്യാപിക്കുമ്പോള്‍ രാജ്യത്തുണ്ടായിരുന്നത്. ഇതില്‍ അമ്പതിനായിരത്തില്‍പരം ആളുകളാണ് പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തിയത്. 27,000 ഇന്ത്യക്കാര്‍ അനധികൃത താമസക്കാരായി രാജ്യത്തുകഴിയുന്നുണ്ടെന്നാണ് കണക്ക്. ഇവരില്‍ പകുതി മാത്രമേ ഇളവ് ഉപയോഗിച്ചിട്ടുള്ളൂ. ഏഴുവര്‍ഷത്തെ ഇടവേളക്കുശേഷം ജനുവരി 29 മുതലാണ് കുവൈത്ത് താമസ നിയമ ലംഘകര്‍ക്ക് പൊതുമാപ്പ് അനുവദിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.