Currency

ഒമാനില്‍ കഴിഞ്ഞ മാസം പിടിയിലായത് 574 പ്രവാസികള്‍

സ്വന്തം ലേഖകന്‍Sunday, March 3, 2019 11:41 am

മസ്‌കത്ത്: കഴിഞ്ഞ മാസം മാത്രം ഒമാനില്‍ അറസ്റ്റിലായത് 574 പ്രവാസികളെന്ന് മാന്‍പവര്‍ മന്ത്രാലയം. തൊഴില്‍ നിയമ ലംഘനങ്ങളുടെ പേരിലായിരുന്നു അറസ്റ്റ്. മവാലീഹ് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്നവരാണ് പിടിയിലായവരില്‍ 80 പേരും.

ലേബര്‍ വെല്‍ഫെയര്‍ ജനറല്‍ ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ നിരവധി പരിശോധനകളാണ് ഫെബ്രുവരിയില്‍ രാജ്യത്തുടനീളം നടത്തിയത്. കാര്‍ വാഷ് സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന 45 പേരും അറസ്റ്റിലായി. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ ഉടന്‍ തന്നെ സ്വീകരിക്കുമെന്ന് മാന്‍പവര്‍ മന്ത്രാലയം അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x