
ഒമാന്‍: ഡ്രോണുകള്‍ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് ഒമാനില്‍ ഇനി ആറുമാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം. രാജ്യത്തിന്റെ സിവില്‍ ഏവിയേഷന്‍ നിയമങ്ങളുടെ ലംഘനം ചുമത്തി തടവുശിക്ഷ നല്‍കുന്നതിനാണ് ഒമാനിലെ പരിഷ്‌കരിച്ച നിയമം വ്യവസ്ഥ ചെയ്യുന്നത്.
ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയില്ലാതെയും ലൈസന്‍സ് ഇല്ലാതെയും ഡ്രോണുകള്‍ പറത്തുന്നത് നിയമവിരുദ്ധമാണ്. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ചിത്രമെടുക്കല്‍, മാപ്പിങ്, ഡ്രോയിങ് തുടങ്ങിയ പ്രവര്‍ത്തനങ്ങളും നിരോധനത്തിന്റെ പരിധിയില്‍ വരും. അനധികൃത ഡ്രോണുകള്‍ വ്യോമ സുരക്ഷക്കും ജനങ്ങളുടെ സ്വകാര്യതക്കും സുരക്ഷക്കും ഭീഷണിയാകുന്നത് കണക്കിലെടുത്താണ് നിയമം കര്‍ശനമാക്കിയത്.
ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് നേരത്തേ അനുമതി നിര്‍ബന്ധമാക്കിയിരുന്നു. അനുമതിക്കായി പത്ത് മുതല്‍ പതിനഞ്ച് വരെ അപേക്ഷകളാണ് ഓരോ മാസവും സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റിക്ക് ലഭിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.