
ദോഹ: പകര്‍ച്ചപ്പനിക്കെതിരെ പ്രതിരോധ കുത്തിവയ്പ് നല്‍കുന്ന സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക പൊതുജനാരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. രാജ്യത്തെ മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ കീഴിലെ ആശുപത്രികള്‍ എന്നിവ കൂടാതെ 3 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 6 അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 43 സ്വകാര്യ ക്ലിനിക്കുകളിലും പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രതിരോധ കുത്തിവയ്പ്പ് ലഭിക്കും.
ശൈത്യകാലത്ത് ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ രാജ്യത്തെ 2,00,000 പേര്‍ക്ക് കുത്തിവയ്പ് നല്‍കുകയാണ് ലക്ഷ്യം. ശൈത്യകാലത്ത് പകര്‍ച്ചപ്പനി പിടിക്കാന്‍ സാധ്യത കൂടുതലുള്ള 65 മുകളില്‍ പ്രായമുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, ആസ്മ, പ്രമേഹ രോഗികള്‍, ഹൃദ്രോഗികള്‍, അര്‍ബുദ രോഗികള്‍, ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍, അവയവമാറ്റത്തിനൊരുങ്ങുന്നവര്‍ എന്നിവരെല്ലാം യഥാസമയം പ്രതിരോധ കുത്തിവയ്പ് എടുക്കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.