ലോണ്‍ നല്‍കി വരുന്ന സ്ഥാപനത്തിലെ ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയ കേസില്‍ കുറ്റവാളികളെ കണ്ടെത്തുന്നവര്‍ക്ക് പ്രതിഫലം നല്‍കും
ലോണ്‍ നല്‍കി വരുന്ന സ്ഥാപനത്തിലെ ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയ കേസില്‍ കുറ്റവാളികളെ കണ്ടെത്തുന്നവര്‍ക്ക് പ്രതിഫലം നല്‍കും. വടക്കുപടിഞ്ഞാറന്‍ ഹൂസ്ട്ടണിലാണ് ആയുധധാരികള്‍ ചേര്‍ന്ന് സ്ഥാപനം കൊള്ളയടിച്ചത്.
വടക്ക് ഫ്രീവേയിലെ 11300 ബ്ലോക്കിലേക്ക് ആഗസ്റ്റ് 12ന് മുഖംമൂടിയും മറ്റും ധരിച്ച രണ്ടുപേര്‍ ചേര്‍ന്ന് സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. ജീവനക്കാര്‍ പണമെണ്ണുന്ന സമയത്താണ് ഇവര്‍ ഓഫീസിലേക്ക് വന്നത്.രണ്ട് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടിയതിന് ശേഷം ഡ്രോയറിലുണ്ടായിരുന്ന പണം ഇവര്‍ എടുക്കുകയായിരുന്നു. ഒരു കറുത്ത കാറിലാണ് ആക്രമികള്‍ വന്നതെന്ന് പോലീസ് പറഞ്ഞു.
സംഭവത്തെ സംബന്ധിച്ച വിവരം നല്‍കുന്നവര്‍ക്ക് 5,000 ഡോളറാണ് ഹൂസ്ട്ടന്‍ ക്രൈം സ്റ്റൊപ്പെഴ്സ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.