Currency

ഷാര്‍ജയില്‍ ബാങ്ക് ഇടപാടുകാരെ കേന്ദ്രീകരിച്ച്‌ കവര്‍ച്ച നടത്തുന്ന സംഘം അറസ്റ്റില്‍

സ്വന്തം ലേഖകന്‍Thursday, June 1, 2017 1:11 pm

ബാങ്ക് ഇടപാടുകാരില്‍ നിന്നു പണം തട്ടുന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടംഗ ആഫ്രിക്കന്‍ സംഘമാണ് അറസ്റ്റിലായത്. ബാങ്കില്‍നിന്നു എടുക്കുന്ന പണവുമായി ഇറങ്ങുന്നവരെ നിരീക്ഷിച്ച് അവരുടെ ദേഹത്ത് തുപ്പുകയും ക്ഷമചോദിക്കുകയും ചെയ്തുകൊണ്ട് അവസരം മുതലെടുത്ത് തന്ത്രപരമായാണ് കവര്‍ച്ച നടത്തുന്നത്.

ഷാര്‍ജ: ബാങ്ക് ഇടപാടുകാരില്‍ നിന്നു പണം തട്ടുന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടംഗ ആഫ്രിക്കന്‍ സംഘമാണ് അറസ്റ്റിലായത്. ബാങ്കില്‍നിന്നു എടുക്കുന്ന പണവുമായി ഇറങ്ങുന്നവരെ നിരീക്ഷിച്ച് അവരുടെ ദേഹത്ത് തുപ്പുകയും ക്ഷമചോദിക്കുകയും ചെയ്തുകൊണ്ട് അവസരം മുതലെടുത്ത് തന്ത്രപരമായാണ് കവര്‍ച്ച നടത്തുന്നത്.

ബാങ്കില്‍നിന്നു പണവുമായി ഇറങ്ങുന്നവരുടെ ദേഹത്ത് ആദ്യം തുപ്പുകയും അബദ്ധത്തിലാണ് തുപ്പിയതെന്നു പറഞ്ഞു ക്ഷമ ചോദിക്കുകയും ടിഷ്യു പേപ്പറെടുത്ത് തുടയ്ക്കുകയും ചെയ്യുമ്പോള്‍ രണ്ടാമനെത്തി പണം തട്ടിയെടുത്തു കടന്നുകളയുന്നതാണ് ഇവരുടെ കവര്‍ച്ചാ രീതിയെന്നു പൊലീസ് പറഞ്ഞു.

പണം നഷ്ടപ്പെട്ടവരില്‍നിന്നു തുടര്‍ച്ചയായി പരാതി ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നു സിഐഡി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായതെന്ന് ഡയറക്ടര്‍ കേണല്‍ ഇബ്രാഹിം മുസബാഹ് അല്‍ അഗാല്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x