Currency

മലയാളികളുടെ ഉടമസ്ഥതയിലുള്ള മൊബൈല്‍ കടകളില്‍ വന്‍മോഷണം

സ്വന്തം ലേഖകൻSunday, August 28, 2016 8:06 am

മലയാളികളുടെ ഉടമസ്ഥതയിലുള്ള മൊബൈല്‍ ഫോണ്‍ മൊത്തം വിതരണ കേന്ദ്രത്തിലുണ്ടായ മോഷണത്തില്‍ 40 ലക്ഷം രൂപയുടെ നഷ്ടം. ബംഗളൂർ നഗരത്തിലെ ടൗണ്‍ ഹാളിന് സമീപത്തെ ഹാജി ടവറിലെ രണ്ട് കടകളിലാണ് വ്യാഴാഴ്ച രാത്രി മോഷണം നടന്നത്.

ബംഗളുരു: മലയാളികളുടെ ഉടമസ്ഥതയിലുള്ള മൊബൈല്‍ ഫോണ്‍ മൊത്തം വിതരണ കേന്ദ്രത്തിലുണ്ടായ മോഷണത്തില്‍ 40 ലക്ഷം രൂപയുടെ നഷ്ടം. നഗരത്തിലെ ടൗണ്‍ ഹാളിന് സമീപത്തെ ഹാജി ടവറിലെ രണ്ട് കടകളിലാണ് വ്യാഴാഴ്ച രാത്രി മോഷണം നടന്നത്.

കണ്ണൂര്‍ കുഞ്ഞിപ്പള്ളി ടി. സി. സിറാജിന്റെ ഉടമസ്ഥതയിലുള്ള ടി. സി. ടെലകോം, കണ്ണൂര്‍ സ്വദേശി നിസാറിന്റെ ഉടമസ്ഥതയിലുള്ള എസ്. എസ്. ഇലക്ട്രോണിക്‌സ് എന്നീ കടകളിലാണ് മോഷണം നടന്നത്.

തെളിവുകൾ നശിപ്പിക്കുന്നതിനായി സി.സി.ടി.വി ക്യാമറകൾക്ക് കേടുപാടുകൾ വരുത്തിയിട്ടുമുണ്ട്. കെട്ടിടത്തിലെ താഴത്തേയും മുകളിലെയും കടകളിൽ മോഷണം നടന്നിട്ടുണ്ട്. മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളുമാണു മോഷണം പോയത്. വിലകൂടിയ ഐഫോണും സ്മാർട്ട് ഫോണുകളും ഇവയിൽ ഉൾപ്പെടുന്നു. സംഭവത്തിൽ സില്‍വര്‍ ജൂബിലി പാര്‍ക്ക് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x