പള്ളിയില്‍ ഉണ്ടായിരുന്ന എട്ട് സംഭാവന പെട്ടികളും കുത്തിത്തുറന്ന് പണം മോഷ്ടിച്ചതിന് ശേഷം അവ തല്ലിപ്പൊട്ടിക്കുകയായിരുന്നു
ഷാര്‍പ്ടൌണിലെ സെയ്ന്‍റ് ഫ്രാന്‍സിസ് ഡി സെയ്ല്സ് കാത്തലിക് പള്ളിയിലാണ് മോഷണം നടന്നത്. പള്ളിയില്‍ ഉണ്ടായിരുന്ന എട്ട് സംഭാവന പെട്ടികളും കുത്തിത്തുറന്ന് പണം മോഷ്ടിച്ചതിന് ശേഷം അവ തല്ലിപ്പൊട്ടിക്കുകയായിരുന്നു. സാധരണ ഗതിയില്‍ എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ പള്ളിയിലെ ജീവനക്കാരനാണ് പെട്ടിയില്‍ നിന്നും പണം നീക്കം ചെയ്യുന്നത്. നാല് മിനുട്ടോളം കഷ്ടപ്പെട്ടാണ് അയാള്‍ പള്ളിക്കുള്ളില്‍ കടന്നു കയറിയത്. ആളുടെ വീഡിയോ പുറത്ത് വിട്ടിട്ടുണ്ട്.
സംഭവത്തെ ഫാദര്‍ ജോസഫ് അപലപിച്ചു. വിശ്വാസികള്‍ക്ക് ഇത് മൂലമുണ്ടാകുന്ന ഭീതിയെ പറ്റി അദ്ദേഹം സംസാരിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി ഏതാണ്ട് രണ്ട് തവണ പള്ളി കുത്തിത്തുറക്കാന്‍ ശ്രമമുണ്ടായിട്ടുണ്ട്. ഇതിനെ തുടര്‍ന്ന്‍ ഇവിടെ സെക്യൂരിറ്റി ക്യാമറകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നു.
പുതിയ മോഷണത്തെ തുടര്‍ന്ന്‍ ഒരു അലാറം സിസ്റ്റം കൂടി ഉണ്ടാക്കാനുള്ള തീരുമാനത്തിലാണ് പള്ളി തീരുമാനിച്ചിരിക്കുന്നത്. വിശ്വാസികളില്‍ നിന്നും പണം കൊള്ളയടിച്ച ആളെ എങ്ങനെയെങ്കിലും കണ്ടെത്തണമെന്ന് സൂചിപ്പിച്ച് ഇവര്‍ പരാതി സമര്‍പ്പിച്ചിരുന്നു.
ആവശ്യക്കാരനായത് കൊണ്ടാണ് അയാള്‍ മോഷ്ടിച്ചതെന്നറിയാമെന്നും ചോദിക്കുകയാണെങ്കില്‍ തങ്ങള്‍ എന്തു സഹായവും ചെയ്യുമായിരുന്നു എന്നും ഫാദര്‍ കൂട്ടിച്ചേര്‍ത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.