നഗരത്തിലെ ഒരു ഐ.ടി. കമ്പനിയില്‍ ജോലി ചെയ്യുന്ന യുവാവിനെ കത്തി മുനയില്‍ നിര്‍ത്തി പണം തട്ടുകയായിരുന്നു
നഗരത്തിലെ ഒരു ഐ.ടി. കമ്പനിയില്‍ ജോലി ചെയ്യുന്ന യുവാവിനെ കത്തി മുനയില്‍ നിര്‍ത്തി പണം തട്ടുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മറ്റൊരു ദമ്പതികളും കാറിലുണ്ടായിരുന്നുവെന്ന് അയാള്‍ പറഞ്ഞു. സംഭവം കഴിഞ്ഞ്മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കാറിനെ കുറിച്ചോ സ്ത്രീയെ കുറിച്ചോ ഉള്ള വിവരങ്ങളൊന്നും തന്നെ കിട്ടിയിട്ടില്ല.
ലളിത് കുമാര്‍ യാദവ് എന്ന രക്ഷപെട്ട യുവാവ് പറഞ്ഞതനുസരിച്ച് ഒരു വെളുത്ത മാരുതി സ്വിഫ്റ്റിന്‍റെ ഡ്രൈവര്‍ അയാള്‍ക്ക് ഒരു റൈഡ് ഓഫര്‍ ചെയ്യുകയായിരുന്നു. കാറില്‍ ഒരു കപ്പിള്‍ ഉണ്ടെന്നുകണ്ട് ഇയാള്‍ കയറുകയായിരുന്നു. ആള് കൂടിയതിനാല്‍ സ്ത്രീയോട് ഡ്രൈവര്‍ മുന്‍സീറ്റില്‍ വന്നിരിക്കാമെന്ന് പറഞ്ഞു.
തുമകുരു റോഡില്‍ വച്ച് ഇയാള്‍ മറ്റൊരാളെയും വാഹനത്തില്‍ കയറ്റി. പെട്ടെന്ന്‍ വഴി തെറ്റിച്ച് പോവുകയായിരുന്നു. തനിക്ക് മറ്റാരെക്കാളും നന്നായി വഴികള്‍ അറിയാമെന്ന് പറഞ്ഞ് ഒരു കിലോമീറ്ററോളം വണ്ടിയോടിച്ചു. ശേഷം പുതിയതായി കയറിയ മനുഷ്യന്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി ലളിതിന്‍റെ കയ്യിലുള്ള 1500 രൂപ തട്ടിയെടുക്കുകയും ലളിതിനെ കാറില്‍ നിന്ന് പുറത്തേക്ക് തള്ളിയിടുകയുമായിരുന്നു.
തൊട്ട് പിന്നാലെ യുവതിയുടെ ഭര്‍ത്താവിനെയും തള്ളി പുറത്തേക്കിട്ടു. കാറിനു പിന്നാലെ ഓടിയെങ്കിലും ഒന്നും ചെയ്യാന്‍ ഇവര്‍ക്ക് സാധിച്ചില്ല. പിന്നീട് വിവരം പോലീസില്‍ അറിയിച്ചു. അറിയാത്ത ആളുകളോടൊപ്പമുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും വിവരങ്ങള്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് ടി.ആര്‍. സുരേഷ് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.