Currency

ദമാമില്‍ മലയാളി കുടുംബത്തെ പിന്തുടര്‍ന്ന് കവര്‍ച്ച നടത്താന്‍ അറബ് വംശജന്റെ ശ്രമം

സ്വന്തം ലേഖകന്‍Thursday, May 18, 2017 7:55 am

കയ്യില്‍ മാരകായുധങ്ങളുമായാണ് ഇയാള്‍ വന്നത്. കുറെ നേരത്തിന് ശേഷം വാതില്‍ തുറക്കില്ലെന്നു മനസിലാക്കി ഇയാള്‍ തിരികെ പോകുകയായിരുന്നു. വന്നയാള്‍ തിരികെ പോയെന്ന് ബോധ്യമായശേഷം പുറത്തിറങ്ങി നോക്കിയപ്പോള്‍ പുറം വാതിലിലെ പൂട്ട് തകര്‍ന്നു കിടക്കുകയായിരുന്നു.

ദമാം: മലയാളി കുടുംബത്തെ പിന്തുടര്‍ന്ന് കവര്‍ച്ച നടത്താന്‍ അറബ് വംശജന്റെ ശ്രമം. ജുബൈലിലെ സ്വര്‍ണ കടയില്‍നിന്ന് ആഭരണങ്ങള്‍ വാങ്ങി പുറത്തിറങ്ങിയ മലയാളി കുടുംബത്തെയാണ് പിന്തുടര്‍ന്ന് കവര്‍ച്ച നടത്താന്‍ ശ്രമിച്ചത്. മലപ്പുറം പൊന്നാനി സ്വദേശി ഇസ്മായിലും കുടുംബവുമാണ് അറബ് വംശജനായ മോഷ്ടാവില്‍നിന്ന് രക്ഷപ്പെട്ടത്.

മോഷ്ടാവ് ഇവരെ കടയില്‍നിന്നും ഇറങ്ങിയത് മുതല്‍ പിന്തുടര്‍ന്നതായാണ് സംശയിക്കുന്നത്. മൂന്നാം നിലയിലുള്ള താമസ സ്ഥലത്തേക്ക് പടി കയറുമ്പോള്‍ അപരിചിതനെ കണ്ട് സംശയം തോന്നി ചോദ്യം ചെയ്തിരുന്നു. റൂമിലെത്തി വസ്ത്രം മാറുന്നതിനിടയില്‍ കതകില്‍ മുട്ടുന്നത് കേട്ട് എയര്‍ കണ്ടീഷന്റെ വിടവിലൂടെ നോക്കിയപ്പോള്‍ നേരത്തെ കോണിപ്പടിയില്‍ കണ്ട ആള്‍ തന്നെയാണെന്ന് മനസിലായി.

കയ്യില്‍ മാരകായുധങ്ങളുമായാണ് ഇയാള്‍ വന്നത്. കുറെ നേരത്തിന് ശേഷം വാതില്‍ തുറക്കില്ലെന്നു മനസിലാക്കി ഇയാള്‍ തിരികെ പോകുകയായിരുന്നു. വന്നയാള്‍ തിരികെ പോയെന്ന് ബോധ്യമായശേഷം പുറത്തിറങ്ങി നോക്കിയപ്പോള്‍ പുറം വാതിലിലെ പൂട്ട് തകര്‍ന്നു കിടക്കുകയായിരുന്നു. സ്‌ക്രൂഡ്രൈവറും ചുറ്റികയും മറ്റും ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് അകത്ത് കടന്നത്. അകത്തെ വാതില്‍ ഇരുമ്പ് കൊണ്ടുള്ളതായതിനാല്‍ പൊളിക്കാന്‍ കഴിഞ്ഞില്ല. പൊലീസില്‍ പരാതി നല്‍കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x