Currency

മസ്‌കത്തില്‍ വാഹന അപകടത്തില്‍ മലയാളി മരിച്ചു

സ്വന്തം ലേഖകന്‍Sunday, October 7, 2018 12:30 pm

മസ്‌കത്ത്: കസബില്‍ (മസ്‌കത്ത്) വാഹനാപകടത്തില്‍ കുമരനല്ലൂര്‍ സ്വദേശി മരിച്ചു. വേരംപുലാക്കല്‍ മയമു (സ്‌കൈബാന്‍ മുഹമ്മദ് 68) ആണു മരിച്ചത്. സൈക്കിളില്‍ താമസ സ്ഥലത്തേക്ക് മടങ്ങുമ്പോള്‍ കാറിടിച്ചാണ് അപകടം.

40 വര്‍ഷമായി കസബിലെ സ്‌കൂളിലെ ജീവനക്കാരനായിരുന്നു. ഭാര്യ: നഫീസ. മൃതദേഹം അടുത്ത ദിവസം നാട്ടിലെത്തിച്ചു കബറടക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x