Currency

സൗദിയില്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ച് നിരവധി മലയാളികളും

സ്വന്തം ലേഖകന്‍Thursday, January 7, 2021 7:28 pm

റിയാദ്: സൗദിയില്‍ ആരംഭിച്ച കോവിഡ് വാക്സിന്‍ വിതരണത്തിന്റെ ആദ്യഘട്ടത്തില്‍ വാക്സിന്‍ സ്വീകരിച്ച് നിരവധി മലയാളികളും. ആരോഗ്യ രംഗത്തുള്ള ഡോക്ടര്‍മാര്‍ക്കും പ്രായം കൂടിയ വ്യക്തികള്‍ക്കുമാണ് വാക്സിന്റെ ആദ്യഘട്ട വിതരണത്തില്‍ തന്നെ അവസരം ലഭിച്ചത്. വാക്സിന്‍ സ്വീകരിക്കുന്നതിന് സ്വയം സന്നദ്ധരായി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കാണ് മുന്‍ഗണന അനുസരിച്ച് അനുമതി ലഭിച്ചുകൊണ്ടിരിക്കുന്നത്.

വാക്സിന്‍ സ്വീകരിച്ചതോടെ കോവിഡിനെതിരെയുള്ള ആത്മവിശ്വാസം വര്‍ധിച്ചതായും അനുഭവസ്ഥര്‍ പറയുന്നു. ഇതിനകം വാക്സിന്‍ സ്വീകരിച്ച സീനിയര്‍ വ്യക്തികള്‍ക്ക് ഉള്‍പ്പെടെ യാതൊരു പാര്‍ശ്വഫലങ്ങളും അനുഭവപ്പെട്ടിട്ടില്ലെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

വാക്സിന്‍ കേന്ദ്രത്തിലൊരുക്കിയ സൗകര്യങ്ങളാവട്ടെ സ്വീകാര്‍ത്താക്കളെ ഏറെ ആകര്‍ഷിക്കുന്നതുമാണ്. മലയാളികള്‍ ഉള്‍പ്പെടുന്ന നിരവധി പ്രവാസികളാണ് രജിസട്രേഷന്‍ പൂര്‍ത്തിയാക്കി അനുമതിക്കായി കാത്തിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x