
റിയാദ്: സൗദിയില്‍ മലയാളികളും രണ്ടാം ഘട്ട കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു തുടങ്ങി. ഇത് വരെ മൂന്ന് ലക്ഷത്തോളം പേര്‍ക്ക് വാക്സിന്‍ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആദ്യ ഡോസ് സ്വീകരിച്ച് 21 ദിവസം പൂര്‍ത്തിയാക്കിയ മലയാളികളും രണ്ടാമത്തെ ഡോസ് വാക്സിന്‍ സ്വീകരിച്ച് തുടങ്ങി. വാക്സിന്‍ വിതരണം കൂടുതല്‍ ആളുകളിലേക്ക് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടന്ന് വരികയാണ്.
കോവിഡ് പരിശോധനക്കായി തഅക്കദ് കേന്ദ്രങ്ങളിലെത്തുന്നവര്‍ ആറ് വയസ്സിന് മുകളിലുള്ളവരായിരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. 3,64,929 പേര്‍ക്ക് ഇത് വരെ രോഗം സ്ഥിരീകരിച്ചതായും, 3,56,687 പേര്‍ക്ക് ഭേദമായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.