Currency

ഒമാനില്‍ വാന്‍ ഒട്ടകത്തിനെ ഇടിച്ച് മറിഞ്ഞ് കോഴിക്കോട് സ്വദേശി മരിച്ചു

സ്വന്തം ലേഖകന്‍Thursday, July 27, 2017 12:55 pm

ചൊവ്വാഴ്ച രാത്രി എട്ടരയോടെ ദോഫാര്‍ ഗവര്‍ണറേറ്റിലെ മര്‍മൂലില്‍ വെച്ചായിരുന്നു ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. ഡെലിവറി വാന്‍ ഒട്ടകത്തിനെ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. വാഹനമോടിച്ചിരുന്ന ഒമാനിയെ ഗുരുതര പരിക്കുകളോടെ സലാല റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മസ്‌കത്ത്: ഒമാനില്‍ വാഹനം ഒട്ടകത്തിനെ ഇടിച്ചുണ്ടായ അപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു. കുറ്റ്യാടി- നിട്ടൂര്‍ പൊയില്‍ അലി (50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെ ദോഫാര്‍ ഗവര്‍ണറേറ്റിലെ മര്‍മൂലില്‍ വെച്ചായിരുന്നു ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. ഡെലിവറി വാന്‍ ഒട്ടകത്തിനെ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. വാഹനമോടിച്ചിരുന്ന ഒമാനിയെ ഗുരുതര പരിക്കുകളോടെ സലാല റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മസ്‌കത്തിനടുത്ത ബര്‍ക്കയില്‍ മലയാളി ഉടമസ്ഥതയിലുള്ള ബേക്കറിയില്‍ കഴിഞ്ഞ പത്തുവര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്നു അലി. സാധനങ്ങള്‍ ഡെലിവറി ചെയ്യുന്നതിനായി ദോഫാര്‍ ഗവര്‍ണറേറ്റിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അലി അപകട സ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

സലാല റോയല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ബുധനാഴ്ച രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. റോസിനയാണ് ഭാര്യ. മക്കള്‍: ആസിഫ,ഹിബ ഫാത്തിമ, മുഹമ്മദ്,നസ്റീന മറിയം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x