Currency

ഗുബ്രയില്‍ താമസ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മലയാളി മരിച്ചു

സ്വന്തം ലേഖകന്‍Sunday, September 10, 2017 2:35 pm

മസ്‌കത്ത്: മസ്‌കത്തിനടുത്ത് ഗുബ്രയില്‍ താമസ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മലയാളി മരിച്ചു. കൊല്ലം സ്വദേശി സജുമോന്‍ ആണ് മരിച്ചത്. പവര്‍ പ്ലാന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് സജുമോന്‍. ശനിയാഴ്ച രാവിലെ 9.30നാണ് സംഭവം.

മുറിയില്‍ നിന്ന് കെട്ടിടത്തിന്റെ മുകളിലെത്തിയ സജുമോന്‍ കാല്‍ത്തെറ്റി കെട്ടിടത്തിന്റെ താഴേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചു തന്നെ മരണം സംഭവിച്ചിരുന്നു. റോയല്‍ ഒമാന്‍ പൊലീസ് എത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി സുഹൃത്തുക്കള്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x