Currency

ഒമാനില്‍ മാനേജര്‍ തസ്തികകളിലേക്ക് നിയമനത്തിനായി പ്രത്യേക പരിശീലന പരിപാടി

സ്വന്തം ലേഖകന്‍Friday, May 17, 2019 12:09 pm

മസ്‌കറ്റ്: ഒമാനിലെ സ്വകാര്യ മേഖലയില്‍ മാനേജര്‍ തസ്തികകളിലേക്കു സ്വദേശികളുടെ നിയമനത്തിനായി പ്രത്യേക പരിശീലന പരിപാടികള്‍ തുടങ്ങുന്നു. ദേശീയ നേതൃത്വ വികസന പരിപാടിയുടെ ഭാഗമായി അഞ്ഞൂറ് ഒമാന്‍ സ്വദേശികള്‍ക്ക് മൂന്നു മാസം മുതല്‍ ആറു മാസം വരെ ആണ് ആദ്യ ഘട്ടത്തില്‍ പരിശീലനംനല്‍കുന്നത്. ഇതിനായി ഒമാന്‍ മാനവ വിഭവ ശേഷി മന്ത്രാലയം ‘തകത്ഫ് ‘ ഒമാനുമായി ചേര്‍ന്നു ധാരണ പാത്രത്തില്‍ ഒപ്പുവച്ചു. വിവിധ വിഷയങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ സ്വദേശി യുവാക്കളെ നിലവിലെ തൊഴില്‍ കമ്പോളം ആവശ്യപെടുന്ന സേവനങ്ങള്‍ നല്‍കുവാനുള്ള പ്രായോഗിക പരിശീലനമാണ് പ്രധാനമായും നല്‍കുന്നത്. ഇതിനായി യുവാക്കളെ തൊഴില്‍ സ്ഥലങ്ങളില്‍ നേരിട്ടു ഉള്‍പെടുത്തിക്കൊണ്ടായിരിക്കും പരിശീലനം. സ്വകാര്യ സ്ഥാപനങ്ങളിലെ പ്രധാന മാനേജര്‍ തസ്തികകള്‍ കൈകാര്യം ചെയ്യുവാന്‍ സ്വദേശി യുവാക്കളെ യോഗ്യരാക്കുക എന്നതാണ് പരിശീലനം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.

സ്വദേശി യുവാക്കള്‍ക്ക് സ്വകാര്യ മേഖലയില്‍ പതിനായിരത്തോളം തെഴില്‍ അവസരങ്ങള്‍ ഇതിലൂടെ ലഭിക്കുമെന്ന് മജ്ലിസ് ശുറാ യൂത്ത് ആന്‍ഡ് ഹ്യൂമന്‍ റിസോഴ്‌സ് മേധാവി മുഹമ്മദ് ബിന്‍ സലിം അല്‍ ബുസൈദി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x