Currency

വീട്ടില്‍നിന്ന് ജോലി സ്ഥലത്തേക്കും ഇനി മര്‍ഹബ; പ്രത്യേക നിരക്കില്‍ സേവനം

സ്വന്തം ലേഖകന്‍Friday, May 5, 2017 9:41 pm

15 കിലോമീറ്റര്‍ ദൂരത്തിന് അറുപത് റിയാല്‍, 25 കിലോമീറ്ററിന് 90 റിയാല്‍, 35 കിലോമീറ്ററിന് 120 റിയാല്‍, 45 കിലോമീറ്ററിന് 150 റിയാല്‍, 55 കിലോമീറ്ററിന് 180 റിയാല്‍ എന്നിങ്ങനെയാണ് പുതിയ സേവനത്തിനുള്ള പ്രതിമാസ നിരക്കുകള്‍.

മസ്‌കത്ത്: വീട്ടില്‍നിന്ന് ജോലി സ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് മര്‍ഹബ ടാക്‌സി പുതിയ സേവനം ലഭ്യമാക്കുന്നു. യാത്രക്കാര്‍ക്ക് പ്രത്യേക നിരക്കില്‍ സേവനം ലഭ്യമാക്കുകയാണ് മര്‍ഹബ ടാക്‌സി. പ്രതിമാസ, പ്രതിവര്‍ഷ കരാര്‍ അടിസ്ഥാനത്തിലായിരിക്കും പുതിയ സേവനം ലഭ്യമാക്കുക. യാത്രക്കാരില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ സേവനം ലഭ്യമാക്കുന്നതെന്ന് മര്‍ഹബ ടാക്‌സി സ്‌പെഷല്‍ പ്രോജക്ട് ഓഫിസര്‍ യൂസുഫ് അല്‍ ഹൂതി പറഞ്ഞു.

അതേസമയം പുതിയ സേവനം ലഭ്യമാകണമെങ്കില്‍ കരാര്‍ ഒപ്പിടണം. സേവനം മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേന ലഭ്യമാകില്ല. 15 കിലോമീറ്റര്‍ ദൂരത്തിന് അറുപത് റിയാല്‍, 25 കിലോമീറ്ററിന് 90 റിയാല്‍, 35 കിലോമീറ്ററിന് 120 റിയാല്‍, 45 കിലോമീറ്ററിന് 150 റിയാല്‍, 55 കിലോമീറ്ററിന് 180 റിയാല്‍ എന്നിങ്ങനെയാണ് പുതിയ സേവനത്തിനുള്ള പ്രതിമാസ നിരക്കുകള്‍. മാസത്തില്‍ 22 പ്രവൃത്തി ദിവസങ്ങളില്‍ വീട്ടില്‍നിന്ന് ജോലി സ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രാസൗകര്യം ലഭ്യമാക്കും.

നാലുപേര്‍ക്ക് വാഹനത്തില്‍ യാത്ര ചെയ്യാവുന്നതാണ്. ഇതുവഴി യാത്രക്കാര്‍ക്ക് നിരക്ക് വിഭജിച്ചെടുക്കാമെന്ന ഗുണവുമുണ്ട്. ആധുനിക സംവിധാനങ്ങളും സുരക്ഷാ സംവിധാനങ്ങളുമുള്ള കാറുകളാണ് സേവനത്തിനായി മര്‍ഹബ ലഭ്യമാക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x