Currency

ഒമാനിലെ മര്‍ഹബ ടാക്സി നിരക്കുകള്‍ വീണ്ടും കുറച്ചു

സ്വന്തം ലേഖകന്‍Sunday, May 14, 2017 7:14 pm

ഓണ്‍ കാള്‍ ടാക്സി സേവനങ്ങള്‍ക്കുള്ള കുറഞ്ഞ നിരക്ക് ഒന്നര റിയാലാക്കിയാണ് കുറച്ചത്. അതേസമയം ആദ്യത്തെ ആറ് കിലോമീറ്ററിനാണ് കുറഞ്ഞ നിരക്ക് ബാധകം. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 200 ബൈസ വീതം ഈടാക്കും.

മസ്‌കത്ത്: ഒമാനിലെ ടാക്സി സര്‍വ്വീസായ മര്‍ഹബ ടാക്സി നിരക്കുകള്‍ വീണ്ടും കുറച്ചു. യാത്രക്കാരുടെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് ടാക്‌സി സര്‍വീസ് നിരക്കുകള്‍ കുറച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

ഓണ്‍ കാള്‍ ടാക്സി സേവനങ്ങള്‍ക്കുള്ള കുറഞ്ഞ നിരക്ക് ഒന്നര റിയാലാക്കിയാണ് കുറച്ചത്. അതേസമയം ആദ്യത്തെ ആറ് കിലോമീറ്ററിനാണ് കുറഞ്ഞ നിരക്ക് ബാധകം. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 200 ബൈസ വീതം ഈടാക്കും. മിനിമം ദൂരത്തിന് ശേഷം പിന്നീടുള്ള ഓരോ കിലോമീറ്ററിനും 250 ബൈസ വീതവും ഈടാക്കും.

മര്‍ഹഹബ അടുത്തിടെ ഹോം ടു വര്‍ക്ക് സംവിധാനം ആരംഭിച്ചിരുന്നു. സുല്‍ത്താന്‍ ബാബുസ് തുറമുഖത്ത് നിന്ന് സഞ്ചാരികള്‍ക്ക് പ്രത്യേക പാക്കേജ് ടൂര്‍ സര്‍വ്വീസ്, വിഎപി സര്‍വ്വീസ്, ബിസിനസ് കാര്‍ക്ക് പ്രത്യക സര്‍വ്വീസ് എന്നിവയെല്ലാം പദ്ധതികളിലുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x