
ദോഹ: ഖത്തറിലേക്ക് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനത്തിന്റെ വര്‍ധനയാണ് ഇത്തവണയുണ്ടായത്. 1170 കോടി രൂപയുടെ ചരക്കുകളാണ് ഈ വര്‍ഷം ജൂലൈ വരെ ഖത്തര്‍ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്തത്. 2017 ജൂലൈയില്‍ ഇത് 938 കോടിയായിരുന്നു.
അസംസ്‌കൃത എഥിലിനാണ് ഇന്ത്യയില്‍ നിന്നും ഖത്തറിലേക്ക് ഏറ്റവും കൂടുതല്‍ കയറ്റിയയക്കുന്നത്. ചെമ്പ് വയറുകള്‍, ബസുമതി അരി, സ്വര്‍ണാഭരണങ്ങള്‍ എന്നിവയാണ് കൂടുതലായി ഇറക്കുമതി ചെയ്യുന്ന മറ്റു വസ്തുക്കള്‍. എന്നാല്‍ ഇറക്കുമതി രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാമതായിരുന്ന ഇന്ത്യ ഈ വര്‍ഷം നാലാമതായി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.