Currency

ഖത്തറില്‍ പ്രാര്‍ത്ഥനയ്ക്ക് സൗകര്യമൊരുക്കി സഞ്ചരിക്കുന്ന മസ്ജിദുകള്‍

സ്വന്തം ലേഖകന്‍Friday, June 2, 2017 11:57 am

ദോഹ: റമദാന്‍ മാസത്തില്‍ പ്രാര്‍ത്ഥനയ്ക്കായ് മസ്ജിദുകളില്‍ നേരിട്ട് എത്താന്‍ കഴിയാത്തവര്‍ക്കായ് സഞ്ചരിക്കുന്ന മസ്ജിദുകള്‍ വരുന്നു. പൊതുസ്ഥലങ്ങളിലും പാര്‍ക്കുകളിലും എത്തുന്ന മസ്ജിദില്‍ പ്രാര്‍ത്ഥനയ്ക്ക് മുമ്പ് ശരീരം ശുചിയാക്കാനുള്ള വെള്ളവും, നിസ്‌കാര പായയുമുള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

പ്രാര്‍ത്ഥനാസമയത്ത് ബാങ്ക് വിളി കേള്‍പ്പിക്കുന്നതിനായുള്ള സ്പീക്കറുകളും ഇതിനോടൊപ്പം സജ്ജീകരിച്ചിട്ടുണ്ട്. സാധാരണ ദിവസങ്ങളില്‍ 50 മുതല്‍ 70 വരെ മസ്ജിദുകളും അവധി ദിവസങ്ങളില്‍ 250 മസ്ജിദുകളും വിവിധ സ്ഥലങ്ങളിലായി ലഭ്യമാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x