രാവിലെ ആറിനാകും സര്‍വിസുകള്‍ ആരംഭിക്കുക. റമദാനിലും അര്‍ധരാത്രി വരെ സിറ്റി സര്‍വിസുകള്‍ നടത്തിയിരുന്നു. ഇന്റര്‍സിറ്റി സര്‍വിസുകള്‍ക്കും ദുബായിലേക്കുമുള്ള ബസ് ടിക്കറ്റ് നിരക്കിലെ ഇളവ് പെരുന്നാള്‍ അവധിക്കാലത്തും തുടരും.
മസ്കത്ത്: സിറ്റി സര്‍വിസുകള്‍ പെരുന്നാള്‍ അവധിക്കാലത്ത് അര്‍ധരാത്രി വരെ സര്‍വിസ് നടത്തുമെന്ന് മുവാസലാത്ത് അറിയിച്ചു. 29 വരെയാണ് ഈ സമയക്രമം തുടരുക. രാവിലെ ആറിനാകും സര്‍വിസുകള്‍ ആരംഭിക്കുക. റമദാനിലും അര്‍ധരാത്രി വരെ സിറ്റി സര്‍വിസുകള്‍ നടത്തിയിരുന്നു. ഇന്റര്‍സിറ്റി സര്‍വിസുകള്‍ക്കും ദുബായിലേക്കുമുള്ള ബസ് ടിക്കറ്റ് നിരക്കിലെ ഇളവ് പെരുന്നാള്‍ അവധിക്കാലത്തും തുടരും. ഖരീഫ് സീസണും സലാല ടൂറിസം ഫെസ്റ്റിവലും കണക്കിലെടുത്ത് സലാലയിലേക്കുള്ള സര്‍വിസുകള്‍ വര്‍ധിപ്പിക്കുമെന്ന് മുവാസലാത്ത് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
ഈ മാസം 30 മുതല്‍ ഫെസ്റ്റിവല്‍ അവസാനിക്കുന്ന ആഗസ്റ്റ് 31 വരെ അധിക സര്‍വിസ് ഉണ്ടാകും. ഗ്രൂപ്പ് ബുക്കിങ്ങിന് പ്രത്യേക ഡിസ്കൗണ്ട് ഏറപ്പെടുത്തിയിട്ടുണ്ട്. നാലു ടിക്കറ്റുകള്‍ ബുക്ക്് ചെയ്യുമ്പോള്‍ ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. രണ്ടു വയസില്‍ താഴെയുള്ളവര്‍ക്ക് ടിക്കറ്റ് സൗജന്യമായിരിക്കും. സലാലയിലേക്കുള്ള ആദ്യ സര്‍വിസ് രാവിലെ ഏഴുമണിക്കും അവസാന സര്‍വിസ് രാത്രി എട്ടുമണിക്കുമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.