Currency

ഷോപ്പിങ് അനുഭവമാക്കാന്‍ മീറാത് റമസാന്‍ വിപണി

സ്വന്തം ലേഖകന്‍Tuesday, May 8, 2018 12:25 pm

ദോഹ: കത്താറയുടെ സമീപം കടലോരത്തോടു ചേര്‍ന്നു മീറാത് റമസാന്‍ എന്നപേരില്‍ ഒന്നരമാസം നീളുന്ന റമസാന്‍ വിപണി തുറന്നു. ജൂണ്‍ 20 വരെ മീറാത് തുറന്നു പ്രവര്‍ത്തിക്കും. രണ്ടാംവര്‍ഷമാണ് കത്താറയില്‍ റമസാന്‍ വിപണി തുറക്കുന്നത്. പൊതുമേഖലാ ചെറുകിടവില്‍പന ശൃംഖലയായ അല്‍ മീര, വിദാം ഫുഡ് കമ്പനി, അറബ് ഖത്തരി പൗള്‍ട്രി ഫാം, പാല്‍-തൈര് നിര്‍മാതാക്കളായ ഗദീര്‍, ദാന്‍ഡി എന്നിവ ഉള്‍പ്പെടെ ഒട്ടേറെ ഭക്ഷ്യവിതരണ കമ്പനികള്‍ മീറാത് റമസാനില്‍ പങ്കെടുക്കുന്നുണ്ട്.

വന്‍ വിലക്കുറവാണ് വിപണിയുടെ പ്രത്യേകത. റമസാന്‍ വ്രതാരംഭം തുടങ്ങുന്നതുവരെ വൈകിട്ട് 5 മുതല്‍ രാത്രി 10 വരെയും പുണ്യമാസത്തിന്റെ തുടക്കംമുതല്‍ രാത്രി 8 മുതല്‍ 12വരെയുമാണ് സ്റ്റാളുകള്‍ തുറന്നിരിക്കുക. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കുംവേണ്ടി പരമ്പരാഗതരീതിയിലുള്ള ഒട്ടേറെ മല്‍സരങ്ങളും അരങ്ങേറും.

സ്വദേശികള്‍ക്കുമാത്രമല്ല പ്രവാസി കുടുംബങ്ങള്‍ക്കും മീറാത് മികച്ച ഷോപ്പിങ് അനുഭവം സമ്മാനിക്കുമെന്ന് ഡോ. സുലൈത്തി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x