
ദോഹ: 2022ഓടെ 20 ശതമാനം മാനസികാരോഗ്യ സേവനങ്ങളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ കീഴിലാക്കാന്‍ പദ്ധതി. പ്രവാസികള്‍ക്ക് ഉള്‍പ്പെടെ മികച്ച മാനസികാരോഗ്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. മാനസികാരോഗ്യ സേവനങ്ങള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കു കീഴിലേക്കു മാറ്റുന്നതിന്റെ ഭാഗമായി ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അല്‍ തുമാമ കേന്ദ്രത്തില്‍ പ്രഥമ സൈക്യാട്രിക് ക്ലിനിക് തുറന്നത്. ദേശീയ ആരോഗ്യ നയം 2018- 2022ത്തില്‍ ജനങ്ങളുടെ മാനസികാരോഗ്യത്തിനു മുഖ്യ പരിഗണനയാണ് നല്‍കുന്നത്.
പ്രാഥമികാരോഗ്യ സംരക്ഷണ കോര്‍പറേഷന്റെ (പിഎച്ച്സിസി) കീഴിലെ പ്രധാന ആരോഗ്യ കേന്ദ്രങ്ങളിലെ സ്പെഷലൈസ്ഡ് മാനസികാരോഗ്യ സേവനങ്ങളിലൂടെ ദേശീയ ആരോഗ്യനയത്തിന്റെ ലക്ഷ്യം നിറവേറ്റാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. രോഗിയുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ടു മികച്ച സേവനമാണു പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ നല്‍കുന്നത്.
അടുത്തിടെ പൊതുജനാരോഗ്യ മന്ത്രാലയം നടത്തിയ പഠനത്തില്‍ മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അവബോധമില്ലാത്തവരാണ് 60 ശതമാനം പേരുമെന്ന് കണ്ടെത്തിയതായി പ്രാദേശിക പത്രമായ അല്‍റായ റിപ്പോര്‍ട്ട് ചെയ്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.