
മസ്‌കത്ത്: ഓറഞ്ച്, വെള്ള ടാക്‌സികളില്‍ മീറ്ററുകള്‍ സ്ഥാപിക്കുന്നത് ഈ വര്‍ഷം അവസാനത്തോടെയാകുമെന്ന് ഗതാഗത വാര്‍ത്താ വിനിമയ മന്ത്രാലയം വക്താവ് അറിയിച്ചു. ആദ്യഘട്ടത്തില്‍ മസ്‌കത്ത് ഗവര്‍ണറേറ്റിലാകും മീറ്റര്‍ ടാക്‌സികള്‍ ഓടിത്തുടങ്ങുക. പിന്നീട് മറ്റു ഗവര്‍ണറേറ്റുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. നേരത്തേ ജൂണ്‍ മുതല്‍ ടാക്‌സികളില്‍ ഓറഞ്ച്, വെള്ള ടാക്‌സികളില്‍ മീറ്റര്‍ നിര്‍ബന്ധമാക്കുമെന്നാണ് അറിയിച്ചിരുന്നത്.
മീറ്റര്‍ നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങളുമായി മുന്നോട്ടു പോവുകയാണെന്ന് മന്ത്രാലയം വക്താവ് പറഞ്ഞു. നിലവില്‍ മസ്‌കത്തില്‍ ഓടുന്ന മുവാസലാത്ത്, മര്‍ഹബ ടാക്‌സികളില്‍ മാത്രമാണ് മീറ്റര്‍ സംവിധാനമുള്ളത്. മീറ്റര്‍ നിരക്കുകള്‍ സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം അവസാനത്തോടെ പുറപ്പെടുവിച്ച മന്ത്രിതല ഉത്തരവില്‍ മാറ്റമൊന്നുമില്ലെന്നും അധികൃതര്‍ അറിയിച്ചു.
വിദേശ വിനോദ സഞ്ചാരികളെ ടാക്‌സി ഡ്രൈവര്‍മാര്‍ പിഴിയുന്ന സാഹചര്യം ഒഴിവാക്കാന്‍ മീറ്റര്‍ സമ്പ്രദായം വഴി സാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കുറഞ്ഞ വരുമാനക്കാരായ വിദേശി തൊഴിലാളികളാണ് ടാക്‌സികളിലെ കൂടുതല്‍ യാത്രക്കാരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.