
ദോഹ: ഖത്തറിലെ എല്ലാ തുറന്ന തൊഴിലിടങ്ങളിലും നാളെമുതല്‍ ഉച്ചവിശ്രമ നിയമം നടപ്പിലാകും. നാളെമുതല്‍ ഓഗസ്റ്റ് 31 വരെയാണ് നിയമം പ്രാബല്യത്തിലുണ്ടാവുക. ഓഗസ്റ്റ് 31 വരെ രാവിലെ അഞ്ചുമണിക്കൂറേ ജോലിയുണ്ടാവൂ.
പകല്‍ 11 മുതല്‍ ഉച്ചയ്ക്കു മൂന്നുവരെ തുറസ്സിടങ്ങളിലെ പണികള്‍ കര്‍ശനമായി വിലക്കുന്നു. 2007ലെ 16-ാം നമ്പര്‍ മന്ത്രാലയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. ഉച്ചയ്ക്കു നഷ്ടമാകുന്ന സമയം വൈകിട്ടുള്ള രണ്ടാം ഷിഫ്റ്റില്‍ ലഭിക്കുന്ന തരത്തില്‍ ജോലി പുനഃക്രമീകരിക്കും. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഉടന്‍ അടച്ചുപൂട്ടുമെന്നാണ് തൊഴില്‍മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
പകല്‍ 11 മണിക്കുശേഷം തുറസ്സിടങ്ങളില്‍ പണിയെടുപ്പിക്കുന്നതു കണ്ടാല്‍ പൊതുജനങ്ങള്‍ക്കു വിവരം ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയത്തെ അറിയിക്കാം. പരാതി ലഭിച്ചാലുടന്‍ നടപടിയുണ്ടാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.