ബ്രിസ്ബേണിലെ ഖനികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സഹായിക്കും വിധം സർക്കാർ കൊണ്ട് വന്ന പരിസ്ഥിതി സംരക്ഷണ ഭേദഗതി ബില്ലിനെതിരെ വ്യാപക പ്രതിഷേധം.
ബ്രിസ്ബേൺ: ബ്രിസ്ബേണിലെ ഖനികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സഹായിക്കും വിധം സർക്കാർ കൊണ്ട് വന്ന പരിസ്ഥിതി സംരക്ഷണ ഭേദഗതി ബില്ലിനെതിരെ വ്യാപക പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി ബ്രിസ്ബേണിലെ ക്യൂൻസ് ലാൻഡ് പാർലമെന്റിനു മുന്നിൽ ഖനിത്തൊഴിലാളികളും മാനേജുമെന്റും കർഷകരും പിക്കറ്റിംഗ് നടത്തുകയുണ്ടായി.
മേഖലയിലെ ഖനനത്തെ എതിർക്കുന്നവർക്ക് സഹായകമാകുന്ന നിലപാടാണ് സർക്കാറിന്റേതെന്നും ഖനികൾക്ക് നിയന്ത്രണം വരുന്നതോടെ വ്യാപകമായ തൊഴിൽ നഷ്ടം ഉണ്ടാകുമെന്നും തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. നിയമഭേദഗതി നടപ്പിലാകുന്ന പക്ഷം തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ തങ്ങൾ നിർബന്ധിതരാകുമെന്ന് മാനേജുമെന്റുകളും പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
What’s up, all is going sound here and ofcourse
every one is sharing facts, that’s in fact fine, keep up writing.