
ദോഹ: രാജ്യത്തെ ആറു നഗരസഭകളിലായി 16 നഗരമേഖലകള്‍കൂടി വികസിപ്പിക്കുന്നു. ഖത്തറിന്റെ സമഗ്രവികസനത്തിനുള്ള മാസ്റ്റര്‍പ്ലാനിന്റെ ഭാഗമായി നഗരസഭ പരിസ്ഥിതി മന്ത്രാലയം ഇതിനുള്ള തയാറെടുപ്പിലാണ്. ദോഹ, അല്‍ റയ്യാന്‍, ഷഹാനിയ, അല്‍ ദായീന്‍, ഉം സലാല്‍, അല്‍ ഷമാല്‍ നഗരസഭകളിലായി 16 പാര്‍പ്പിട, വ്യാപാര കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിന് സ്ഥലം കണ്ടെത്തിയിട്ടുണ്ട്.
ആസൂത്രിത നഗരങ്ങള്‍ നിര്‍മിക്കാന്‍ തിരഞ്ഞെടുത്ത സ്ഥലങ്ങളുടെ വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. ഈ 16 പാര്‍പ്പിട, വ്യാപാരകേന്ദ്രങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളായ കര്‍വ ബസ് സ്റ്റേഷനുകളും മെട്രോ സ്റ്റേഷനുകളും പാര്‍ക്കുകളും മറ്റ് ഉല്ലാസകേന്ദ്രങ്ങളും ഉണ്ടാകും. അതേസമയം പരിസ്ഥിതി സൗഹൃദ നിര്‍മിതികള്‍ മാത്രം ഉപയോഗിച്ച് ഖത്തരി വാസ്തുശില്‍പ ശൈലിയിലാണ് നഗരകേന്ദ്രങ്ങള്‍ നിര്‍മിക്കുക. വില്ലകളുടെയും ഫ്‌ലാറ്റുകളുടെയും വാണിജ്യകേന്ദ്രങ്ങളുടെയും ഉയരം, രൂപഘടന, തെരുവുകളുടെ നിര്‍മാണം എന്നിവയെല്ലാം മന്ത്രാലയം നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചാവും. ഗതാഗതക്കുരുക്കുണ്ടാകാത്ത രീതിയിലാവും തെരുവുകള്‍ നിര്‍മിക്കുക. ഈ നഗരങ്ങളിലെ സ്ഥിരതാമസക്കാര്‍ക്ക് വാണിജ്യസ്ഥാപനങ്ങള്‍ അനുവദിക്കുന്നതില്‍ മുന്‍ഗണനയുണ്ടാവും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.