Currency

സ്‌കൂള്‍ കന്റീനുകള്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

സ്വന്തം ലേഖകന്‍Tuesday, May 28, 2019 4:23 pm

ദോഹ: സ്‌കൂള്‍ കന്റീനുകളിലേക്കുള്ള ഭക്ഷ്യവിതരണത്തിനു പുതിയ മാര്‍ഗനിര്‍ദേശവുമായി വിദ്യാഭ്യാസ മന്ത്രാലയം. വേനല്‍ അവധി കഴിഞ്ഞ് ഓഗസ്റ്റ് 25ന് സ്‌കൂള്‍ തുറക്കുമ്പോള്‍ ഇതു പ്രാബല്യത്തിലാകും. കാന്റീനുകളിലേക്ക് ഭക്ഷ്യസാധനങ്ങള്‍ എത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമാണെന്ന് അധികൃതര്‍ പറഞ്ഞു. വിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യസ മന്ത്രാലയത്തിലെ സ്‌കൂള്‍ കന്റീന്‍സ് കമ്മിറ്റിയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കിയത്.

സര്‍ക്കാര്‍, സ്വകാര്യ മേഖല എന്ന വ്യത്യാസമില്ലാതെ രാജ്യത്തെ എല്ലാ സ്‌കൂളുകളിലും മികച്ച ഭക്ഷണവും കുടിവെള്ളവുമാണ് ലഭിക്കുന്നതെന്ന് ഉറപ്പാക്കാനാണ് മന്ത്രാലയം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. കന്റീനുകള്‍ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. നിശ്ചിത നിലവാരമുള്ള കമ്പനികള്‍ക്കേ സ്‌കൂളുകളിലേക്ക് ഭക്ഷണ വിതരണം നടത്താനാവൂ. ഇതിനുള്ള മാനദണ്ഡങ്ങള്‍ മന്ത്രാലയ വെബ്സൈറ്റില്‍ പ്രസിന്ധീകരിച്ചു. പോഷകാഹാര, വില വിവര വ്യവസ്ഥകള്‍, മറ്റു വിശദാംശങ്ങള്‍ എന്നിവയും വെബ്സൈറ്റില്‍ ലഭ്യമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x