Currency

വിദ്യാര്‍ഥികള്‍ക്ക് വേനല്‍ക്യാംപ് 14 മുതല്‍

സ്വന്തം ലേഖകന്‍Monday, June 24, 2019 4:16 pm

ദോഹ: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വേനല്‍ക്യാംപിന് ജൂലൈ 14ന് തുടക്കമാകും. തുടര്‍ച്ചയായ 3ാം വര്‍ഷമാണ് വേനല്‍ ക്യാംപ് നടത്തുന്നത്. രാജ്യത്തുടനീളമായി 14 കേന്ദ്രങ്ങളിലായി നടത്തുന്ന വേനല്‍ ക്യാംപില്‍ 7 കേന്ദ്രങ്ങള്‍ ആണ്‍കുട്ടികള്‍ക്കും 7 എണ്ണം പെണ്‍കുട്ടികള്‍ക്കും വേണ്ടിയുള്ളതാണ്.

വിജ്ഞാനവും വിനോദവും കോര്‍ത്തിണക്കി വേനലവധി ആസ്വാദ്യകരമാക്കാനും ഒഴിവുസമയം ഗുണകരമായി ചെലവഴിക്കാനും വിദ്യാര്‍ഥികളെ പിന്തുണക്കുകയാണ് ക്യാംപിന്റെ ലക്ഷ്യം. സ്‌കൂള്‍ പ്രോജക്ടുകളെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ പരിപാടികളും ക്യാംപിലുണ്ടാകും. സാങ്കേതിക വിദ്യ, സയന്‍സ്, ആര്‍ട്സ്, സ്പോര്‍ട്സ് തുടങ്ങി വിഭിന്ന മേഖലകളില്‍ വിദ്യാര്‍ഥികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനുള്ള പരിപാടികളും ഉണ്ടാകും. പബ്ലിക് സ്‌കൂളുകളിലെ 6 നും 18നും ഇടയില്‍ പ്രായമുള്ള സ്വദേശി, പ്രവാസി വിദ്യാര്‍ഥികള്‍, സ്വകാര്യ സ്‌കൂളുകളിലെ സ്വദേശി വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കായാണ് ക്യാംപ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x