
ദോഹ: റംസാനോടനുബന്ധിച്ച് 418 ഉല്‍പന്നങ്ങള്‍ക്ക് സാമ്പത്തികവാണിജ്യ മന്ത്രാലയം വില കുറച്ചു. പല നിത്യോപയോഗ സാധനങ്ങള്‍ക്കും 25% വരെ വില കുറച്ചിട്ടുണ്ട്. ആട്ട, മൈദ, പഞ്ചസാര, അരി, പാസ്ത, പാചക എണ്ണകള്‍, പാല്‍, തൈര് തുടങ്ങിയ സാധനങ്ങള്‍ക്കെല്ലാം വിലക്കുറവു ലഭ്യമാണെന്ന് മന്ത്രാലയം അറിയിച്ചു. ഇന്നലെ പ്രാബല്യത്തില്‍ വന്ന ഇളവ് റംസാന്‍ തീരുംവരെ തുടരും.
എട്ടുതരം ഫ്രൂട്ട് ജാമുകള്‍, രണ്ടുതരം തേന്‍, രണ്ടുതരം പനീര്‍, നാലുതരം ഹോട്ട് സോസുകള്‍, അഞ്ചുതരം കസ്റ്റാര്‍ഡ് പൗഡറുകള്‍, സ്‌ട്രോബറി ജല്ലികള്‍, അല്‍ അലി പൈനാപ്പിള്‍ സിറപ്പുകള്‍, സ്ലൈസുകള്‍, കാരമല്‍ ക്രീം, വിവിധ കമ്പനികളുടെ നെയ്യ്, കെലോഗ്‌സ് കോണ്‍ഫ്‌ലേക്‌സ്, കൂണുകള്‍, പായ്ക്കറ്റിലാക്കിയ ട്യൂണ മല്‍സ്യം, വിവിധ കമ്പനികളുടെ കുടിവെള്ളം, ഹാന്‍ഡ് വാഷുകള്‍, പാത്രങ്ങള്‍ കഴുകാനുള്ള ലോഷനുകള്‍, ഗാര്‍ബേജ് ബാഗുകള്‍, മേശവിരിപ്പുകള്‍, ഭക്ഷണം പൊതിയുന്നതിനുള്ള അലൂമിനിയം ടിഷ്യൂ, കൈ തുടയ്ക്കാനുള്ള ടിഷ്യൂ പേപ്പറുകള്‍, വിവിധതരം പീസ്തകള്‍ എന്നിവയ്‌ക്കെല്ലാം വില കുറച്ചിട്ടുണ്ട്.
വിവിധ കമ്പനികളുടെ ഫ്രോസന്‍ ചിക്കന്‍, വിവിധ കമ്പനികളുടെ ഫ്രഷ് ചിക്കന്‍, സ്വീറ്റ് കോണ്‍, വിവിധ കമ്പനികളുടെ ടൊമാറ്റോ കെച്ചപ്പുകള്‍, പായ്ക്കറ്റ് തേയില, ടീ ബാഗുകള്‍, എന്നിവയും വില കുറച്ചവയുടെ പട്ടികയില്‍പ്പെടുന്നു. വില കുറച്ച സാധനങ്ങളും അവയുടെ പുതിയ വിലയും മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
കടയുടമകള്‍ അധികവില ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ റംസാന്‍ മാസം തീരുംവരെ ശക്തമായ പരിശോധനകള്‍ തുടരും. അമിതവില ഈടാക്കുന്നതായി പരാതിയുള്ളവര്‍ക്ക് 16001 എന്ന കോള്‍ സെന്റര്‍ നമ്പറിലോ മന്ത്രാലയത്തിന്റെ ട്വിറ്റര്‍, ഫെയ്‌സ്ബുക്, സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളിലൂടെയോ അക്കാര്യം അധികൃതരെ അറിയിക്കാവുന്നതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.