
കുവൈറ്റ്: ചെറിയ വാഹനാപകടങ്ങൾ മൂലമുണ്ടാകുന്ന ഗതാഗതകുരുക്കും നിയമനടപടികളിലെ കാലതാമസവും ഒഴിവാക്കുന്നതിന് പുതിയ പരിഷ്‌കാരം ഏർപ്പെടുത്തുന്നു. ഇതിനായി ചെറിയ വാഹനാപകട തർക്കങ്ങൾ പോലീസ് സ്റ്റേഷനിൽ വച്ചുതന്നെ ഒത്തുതീർപ്പാക്കുന്നതിനുള്ള നിയമ ഭേദഗതിയാണ് ഇന്റീരിയർ മിനിസ്ട്രി കൊണ്ടുവന്നിരിക്കുന്നത്.
ചെറിയ വാഹനാപകടങ്ങൾ ഉണ്ടായാൽ അപകടമുണ്ടായ വാഹനത്തിന്റെ ഫോട്ടോ എടുത്ത ശേഷം അപകട സ്ഥലത്തുനിന്നും നീക്കി ഗതാഗത തടസം ഒഴിവാക്കണം. പിന്നീട് ഏറ്റവും അടുത്ത പോലീസ് സ്റ്റേഷനിലെത്തി അപകട വിവരം അറിയിക്കുകയാണ് വേണ്ടത്. പോലീസ് സ്റ്റേഷനിൽ വച്ചുതന്നെ ആവശ്യമായ ഒത്തുതീർപ്പുണ്ടാക്കി നിയമനടപടികളിലേക്കു നീങ്ങാതെ കേസ് അവസാനിപ്പിക്കുന്നതിനും സാധിക്കും.
ചെറിയവാഹനാപകടങ്ങളിൽ, പോലീസ് എത്തുന്നത് വരെ കാത്തുനിൽക്കുകയും ഗതാഗതതടസം ഉണ്ടാവുകയും ചെയ്താൽ ഡ്രൈവർക്കു പിഴ ചുമത്താനും പുതിയ നിയമ ഭേദഗതി വ്യവസ്ഥ ചെയ്യുന്നുണ്ട്.
തുടക്കത്തിൽ ക്യാപിറ്റൽ ഗെവേർണറേറ്റിൽ നടപ്പിലാക്കുന്ന ഈ പരിഷ്‌കാരം മറ്റു ഗെവേർണറേറ്റുകളിലേക്കും വ്യാപിപ്പിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.