Currency

ദോഹയില്‍ ഡ്രൈവര്‍ രഹിത ഡെലിവറി വാഹനങ്ങള്‍ ഉടന്‍ നിരത്തിലിറങ്ങും

സ്വന്തം ലേഖകന്‍Thursday, November 26, 2020 4:19 pm

ദോഹ: ദോഹയില്‍ അധികം താമസിയാതെ ഡെലിവറി സേവനങ്ങള്‍ക്കായി ഡ്രൈവര്‍ രഹിത (ഓട്ടോണമസ്) വാഹനങ്ങള്‍ നിരത്തിലിറങ്ങും. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സുസ്ഥിര ഡൗണ്‍ടൗണ്‍ പുനരുജ്ജീവന പദ്ധതികളിലൊന്നായ മിഷ്റെബില്‍ ഓട്ടോണമസ് വാഹനങ്ങളുടെ വരവ് നഗരത്തിലെ താമസക്കാര്‍ക്കും വാടകക്കാര്‍ക്കും ഗുണകരമാകും. മാനുഷിക ഇടപെടല്‍ ഇല്ലാതെ സുരക്ഷിതമായി, സ്വയം ഡ്രൈവ് ചെയ്യുന്ന വാഹനങ്ങളാണിവ.

ദോഹ സ്മാര്‍ട് സിറ്റി ഉച്ചകോടിയില്‍ മിഷ്റെബ് പ്രോപ്പര്‍ട്ടീസ് സിഇഒ എന്‍ജിനീയര്‍ അലി അല്‍ ഖുവാരിയാണ് ഡ്രൈവര്‍ രഹിത വാഹനങ്ങളുടെ വരവിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ഡ്രൈവര്‍ രഹിത ഡെലിവറി വാഹനങ്ങളുടെ സേവനം മിഷ്റെബ് നഗരത്തില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗതിയിലാണ്. പരിശോധനകള്‍ പൂര്‍ത്തിയാകുന്നതോടെ വാഹനം ഓടിതുടങ്ങും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x