കടകളില്‍ റിപ്പയറിംഗിനായി കൊണ്ടുവരുന്ന വനിതാ ഉപഭോക്താക്കളുടെ ഫോണില്‍ നിന്ന് അവരുടെ സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തിയശേഷം ജീവനക്കാര്‍ അവരെ ഭീഷണിപ്പെടുത്തുന്നു എന്ന് പരാതിയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് അധികൃതര്‍ പരിശോധന നടത്തിയത്.
ദോഹ: മൊബൈല്‍ ഫോണ്‍ റിപ്പയര്‍ കടകളില്‍ പരിശോധന ശക്തമാക്കി. ചില കടകളിലെ ജീവനക്കാര്‍ ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് അധികൃതര്‍ പരിശോധന ശക്തമാക്കിയത്. കടകളില്‍ റിപ്പയറിംഗിനായി കൊണ്ടുവരുന്ന വനിതാ ഉപഭോക്താക്കളുടെ ഫോണില്‍ നിന്ന് അവരുടെ സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തിയശേഷം ജീവനക്കാര്‍ അവരെ ഭീഷണിപ്പെടുത്തുന്നു എന്ന് പരാതിയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് അധികൃതര്‍ പരിശോധന നടത്തിയത്.
പരിശോധനയില്‍ ഇത്തരം തട്ടിപ്പുകള്‍ നടത്തിയതായി കണ്ടെത്തുകയും നിരവധിപേരെ പിടികൂടുകയും ചെയ്തു. രാജ്യത്ത് മൊബൈല്‍ ഫോണ്‍ വഴിയുള്ള ഭീഷണിപ്പെടുത്തല്‍ പ്രധാന പ്രശ്നമായി മാറിയിട്ടുണ്ട്. ഇപ്പോള്‍ നടന്ന പരിശോധനയില്‍ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയും ചെയ്തിട്ടുമുണ്ട്.
വ്യക്തികള്‍ സ്വകാര്യ വിവരങ്ങള്‍ ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകളില്‍ സൂക്ഷിക്കരുതെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അംഗീകൃത ഡീലര്‍മാരുടെ പക്കല്‍മാത്രമേ ഫോണ്‍ നന്നാക്കാന്‍ കൊടുക്കാവുയെന്നും പ്രമുഖ മൊബൈല്‍ ഫോണ്‍ റിപ്പയര്‍ കടകളിലെ അധികൃതരും ഉപഭോക്താക്കളോട് മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.