Currency

പേള്‍-ഖത്തറില്‍ ഖത്തർ ആഭ്യന്തര മന്ത്രാലയം സേവനകേന്ദ്രം തുറന്നു

സ്വന്തം ലേഖകൻThursday, March 30, 2017 12:14 pm

പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഏഴോളം മന്ത്രാലയങ്ങളുടെയും കഹ്റമയുടേയും സേവനങ്ങളുമാണ് കേന്ദ്രത്തില്‍ ലഭ്യമാകുക

ദോഹ: ഖത്തർ ആഭ്യന്തര മന്ത്രാലയം പേൾ-ഖത്തറിൽ പുതിയ സേവനകേന്ദ്രം തുറന്ന് പ്രവർത്തനം ആരംഭിച്ചു. പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഏഴോളം മന്ത്രാലയങ്ങളുടെയും കഹ്റമയുടേയും സേവനങ്ങളുമാണ് കേന്ദ്രത്തില്‍ ലഭ്യമാകുക. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇരുപത്തിമൂന്നാമത് കേന്ദ്രമാണിത്. രാവിലെ 7 മുതല്‍ ഉച്ചക്ക് 1 വരെയാണ് പേള്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം.

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അഹമ്മദ് അല്‍അതീഖ് ആണ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ആഭ്യന്തര മന്ത്രാലയം വകുപ്പ് ഡയറക്ടര്‍മാര്‍, മന്ത്രാലയം പ്രതിനിധികള്‍, പേള്‍ ഖത്തര്‍ ഡവലപ്പര്‍മാരായ യൂനൈറ്റഡ് ഡവലപ്മെന്റ് കമ്പനി അധികൃതര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x