
ദോഹ: രാജ്യത്ത് സ്ഥിര താമസാനുമതി അപേക്ഷകള്‍ സ്വീകരിക്കാന്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പുതിയ സംവിധാനം ആരംഭിച്ചു. MoI വെബ്സൈറ്റിലൂടെയും മെട്രാഷ് -2 ആപ്ലിക്കേഷനിലൂടെയും അപേക്ഷകള്‍ സ്വീകരിക്കാനുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് ആഭ്യന്തര മന്ത്രാലയം ഒരുക്കിയിരിക്കുന്നത്.
സ്ഥിരം താമസത്തിനുള്ള അപേക്ഷകര്‍ നല്ല പെരുമാറ്റം ഉള്ളവരായിരിക്കണമെന്നും കുറ്റകൃത്യത്തില്‍ പങ്കാളികളായിരിക്കരുതെന്നും കൂടാതെ അപേക്ഷകര്‍ക്ക് അറബിയില്‍ പ്രാവീണ്യം ഉണ്ടയിരിക്കണമെന്നും സ്ഥിരമായ വരുമാനവും ചിലവുകള്‍ വഹിക്കാനും കഴിയണമെന്നും ആഭ്യന്തര മന്ത്രാലയം ലീഗല്‍ കോണ്‍സുലര്‍ റീമ അല്‍ മന അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.