
ദോഹ: ദോഹ മെട്രോയുടെ റെഡ്ലൈന്‍ സ്റ്റേഷനുകളിലേക്കുള്ള ബസ് സര്‍വീസുകള്‍ വര്‍ധിപ്പിച്ചു. പുതിയ 4 ബസ് സര്‍വീസുകള്‍ക്കാണ് കഴിഞ്ഞ ദിവസം തുടക്കമിട്ടത്. ഇതോടെ മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ദോഹ മെട്രോയുടെ കര്‍വ ബസുകളുടെ എണ്ണം 5 ആയി.
റെഡ് ലൈന്‍ സൗത്ത് സ്റ്റേഷനുകളില്‍ നിന്ന് വരാനും പോകാനും യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കാന്‍ ലക്ഷ്യമിട്ടാണ് ബസ് സര്‍വീസുകള്‍ തുടങ്ങിയത്. നിലവില്‍ റെഡ് ലൈനിന്റെ 18 സ്റ്റേഷനുകളില്‍ 13 എണ്ണമാണ് തുറന്നത്. അവശേഷിക്കുന്ന 5 എണ്ണം അധികം താമസിയാതെ തുറക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.