Currency

ഖത്തറില്‍ വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിന് വീണ്ടും നിയന്ത്രണം

സ്വന്തം ലേഖകന്‍Friday, October 13, 2017 12:28 pm

ഭരണനിര്‍വഹണവുമായി (അഡ്മിന്‍) ബന്ധപ്പെട്ട തൊഴിലുകള്‍ക്കായിരിക്കും സമീപ ഭാവിയില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തുക. നിലവില്‍ 180ല്‍ അധികം തൊഴില്‍ തസ്തികകളിലുള്ളവര്‍ക്ക് രാജ്യത്ത് മോട്ടോര്‍ ഡ്രൈവിങ് വാഹന ലൈസന്‍സ് നല്‍കുന്നില്ല.

ദോഹ: ഖത്തറില്‍ വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിന് വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് സൂചന. കൂടുതല്‍ തൊഴില്‍ വിഭാഗങ്ങളെ കൂടി ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതില്‍ നിന്ന് താല്‍കാലികമായി ഒഴിവാക്കാനാണ് ഗതാഗത വകുപ്പ് ഡയറക്ടറേറ്റ് തീരുമാനിച്ചത്. രാജ്യത്തെ് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഭരണനിര്‍വഹണവുമായി (അഡ്മിന്‍) ബന്ധപ്പെട്ട തൊഴിലുകള്‍ക്കായിരിക്കും സമീപ ഭാവിയില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തുക. നിലവില്‍ 180ല്‍ അധികം തൊഴില്‍ തസ്തികകളിലുള്ളവര്‍ക്ക് രാജ്യത്ത് മോട്ടോര്‍ ഡ്രൈവിങ് വാഹന ലൈസന്‍സ് നല്‍കുന്നില്ല. ഇവര്‍ക്ക് ഡ്രൈവിങ് പഠനത്തിനും അര്‍ഹതയുണ്ടായിരിക്കില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x