
ദോഹ: ഖത്തറില്‍ പ്രവാസികള്‍ക്കുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ സേവന പോര്‍ട്ടലായ മെട്രാഷ് ടു വില്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ സേവനങ്ങള്‍ നേടിയെടുക്കാനുള്ള അവസരമാണ് രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരു പോലെ ലഭിച്ചു തുടങ്ങിയത്. ഈ സൗകര്യം കൂടുതല്‍ വിപുലമാക്കാനാണ് മന്ത്രാലയം ഇപ്പോള്‍ തീരുമാനിച്ചത്.
കൂടുതല്‍ വ്യക്തിഗത സേവനങ്ങള്‍ മെട്രോഷ് ടു വില്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു. റസിഡന്‍സി പെര്‍മിറ്റ് അനുവദിക്കുന്നതിനുള്ള സൗകര്യം മന്ത്രാലയം വെബ്സൈറ്റിലും മെട്രാഷ് ടു വിലും ലഭ്യമാകും. ആരോഗ്യപരിശോധന പൂര്‍ത്തീകരിക്കുന്നവര്‍ക്ക് മെട്രാഷ് ടു പോര്‍ട്ടല്‍ വഴി റസിഡന്‍സി പെര്‍മിറ്റ് സ്വന്തമാക്കുകയും റീ ആക്ടീവേറ്റ് ചെയ്യുകയും ചെയ്യാം. ഗതാഗത ലംഘനങ്ങളുടെ എണ്ണം, സ്പോണ്‍സറുടെ വിവരങ്ങള്‍, വ്യക്തിഗത രേഖകള്‍, കാലാവധി തുടങ്ങിയവ സംബന്ധിച്ച സേവനങ്ങള്‍ മെട്രാഷില്‍ ലഭ്യമാണ്.
ഉപയോക്താവിന് വിരലടയാളം ഉപയോഗിച്ച് വേഗത്തിലും എളുപ്പത്തിലും തങ്ങളുടെ പ്രൊഫൈലിലേക്ക് പ്രവേശിക്കാന്‍ കഴിയും. ആറു ഭാഷകളില്‍ നിലവില്‍ മെട്രാഷ് ടു ലഭ്യമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.