
ഒമാന്‍: കോവിഡ് മുന്‍ കരുതലിന്റെ ഭാഗമായി ഒമാനില്‍ അടച്ചിട്ടിരുന്ന പള്ളികള്‍ തുറന്നു. കര്‍ശന നിയന്ത്രണങ്ങളോടെ 400 പേര്‍ക്ക് പ്രാര്‍ത്ഥന നിര്‍വ്വഹിക്കാന്‍ സൗകര്യമുള്ള വലിയ പള്ളികള്‍ മാത്രമാണ് തുറന്നിട്ടുള്ളത്.
സല്ലൂ ഫീ ബുയൂത്തിക്കും, നമസ്‌കാരം വീടുകളില്‍ നിര്‍വ്വഹിക്കുക എന്നായിരുന്നു കഴിഞ്ഞ എട്ട് മാസമായി ഒമാനിലെ പള്ളികളില്‍ നിന്ന് വിളിച്ച് പറഞ്ഞിരുന്നത്. അതിന് വിരാമമിട്ടു കൊണ്ടാണ് രാജ്യത്തെ വലിയ പള്ളികളെല്ലാം ഇന്നലെ വിശ്വാസികള്‍ക്ക് തുറന്ന് കൊടുത്തത്. കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ പശ്ചാത്തലത്തിലാണ് സുപ്രീം കമ്മിറ്റിയുടെ തീരുമാനം.
നമസ്‌കാരത്തിനായുള്ള മുസല്ല സ്വന്തം കൊണ്ടു വരണം. ഒന്നര മീറ്റര്‍ അകലം പാലിക്കണം. ബാങ്ക് ഉള്‍പ്പടെ ഓരോ നമസ്‌കാരവും 25 മിനുറ്റിനകം അവസാനിപ്പിക്കണം തുടങ്ങിയ കര്‍ശനമായ നിര്‍ദേശങ്ങളോടെയാണ് പള്ളികള്‍ തുറന്ന് കൊടുത്തത്. എന്നാല്‍ ചെറിയ പള്ളികള്‍ ഇതുവരെയും തുറന്നിട്ടില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.