
ദോഹ: വാഹനങ്ങളുടെ പിന്‍ഭാഗത്തെയും വശങ്ങളിലെയും ഗ്ലാസുകളില്‍ നിന്ന് കാഴ്ചയെ മറക്കുന്ന മുഴുവന്‍ സ്റ്റിക്കറുകളും നീക്കം ചെയ്യണമെന്ന് ഗതാഗത ജനറല്‍ ഡയറക്ടറേറ്റ് നിര്‍ദേശിച്ചു. വാഹനങ്ങളുടെ ഗ്ലാസുകളില്‍ സ്റ്റിക്കര്‍ ഒട്ടിക്കുന്നത് ഗതാഗത നിയമത്തിന്റെ ലംഘനമാണ്. ജനങ്ങള്‍ക്ക് സ്റ്റിക്കര്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കിയതോടൊപ്പം ബന്ധപ്പെട്ട ഷോപ്പുകള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ജനറല്‍ ഡയറക്ടറേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
പൊതു ഗതാഗത വാഹനങ്ങളിലെ സ്റ്റിക്കറുകള്‍ പറിച്ചുകളയാന്‍ ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗതാഗതമേഖലയുമായി ബന്ധപ്പെട്ട 24ാം നമ്പര്‍ നിയമത്തിന്റെ ലംഘനമാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.