
മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്ക്ക് ജൂലൈ ഒന്നു മുതല് അധിക ലഗേജിനുള്ള ഫീസ് പണമായി അടക്കാന് സാധിക്കില്ല. ഡെബിറ്റ്/ക്രെഡിറ്റ് കാര്ഡ് മുഖേന മാത്രമേ ഇനി അധിക ലഗേജിനുള്ള ഫീസ് അടക്കാന് സാധിക്കൂ. ഇത് സംബന്ധിച്ച് എയര്ഇന്ത്യ എക്സ്പ്രസ് സര്ക്കുലര് പ്രസിദ്ധീകരിച്ചു.
പുതിയ വിമാനത്താവളത്തിന്റെ മാനദണ്ഡങ്ങള് പ്രകാരമാണ് നടപടിയെന്നും വിമാനത്താവള മാനേജ്മെന്റ് കമ്പനി ഇത് സംബന്ധിച്ച നിര്ദേശം നല്കിയതായും സര്ക്കുലറില് പറയുന്നു. മറ്റ് വിമാനകമ്പനികളും വൈകാതെ ഇത് സംബന്ധിച്ച സര്ക്കുലര് പുറപ്പെടുവിച്ചേക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.