രാജ്യത്തിന്റെ സുപ്രീം കമാന്‍ഡര്‍ എന്ന അധികാരം വിനിയോഗിച്ചാണ് സുല്‍ത്താന്‍ തടവുകാരെ മോചിപ്പിച്ചത്. ശിക്ഷാകാലയളവില്‍ മാനസാന്തരം വന്നവരെ അവരുടെ സാമൂഹിക, കുടുംബ പശ്ചാത്തലം കണക്കിലെടുത്താണ് മോചിപ്പിക്കുന്നതെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.
മസ്കറ്റ്: ഏറ്റവും സമാധാനപൂര്‍ണമായ രാജ്യമായി നിലകൊള്ളുമ്പോഴും സര്‍വമേഖലകളിലും പുരോഗതി കൈവരിക്കാനും സുല്‍ത്താന്‍ ഖാബൂസിന്റെ നേതൃത്വത്തില്‍ രാജ്യത്തിന് സാധിച്ചിട്ടുണ്ട്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കാലം രാജ്യത്തെ നയിച്ചിട്ടുള്ള ഭരണാധികാരി കൂടിയാണ് സുല്‍ത്താന്‍ ഖാബൂസ്. 1970 ജൂലായ് 23നാണ് അദ്ദേഹം അധികാരമേറ്റത്. ഈ ദിനം രാജ്യം നവോത്ഥാനദിനമായി ആചരിച്ചു വരുന്നു. സുല്‍ത്താന്‍ ഖാബൂസ് ഭരണത്തിലേറിയതുമുതല്‍, രാജ്യത്തിന്റെ സമഗ്ര വികസനത്തിനായി പഞ്ചവത്സര പദ്ധതികള്‍ നടപ്പാക്കുന്നു.
നവോത്ഥാന നായകനോടുള്ള ആദരസൂചകമായി രാജ്യമെങ്ങും ദീപങ്ങളും കൊടിതോരണങ്ങളും കൊണ്ട് അലങ്കരിച്ചു. ചെറുതും വലുതുമായ എല്ലാ വ്യാപാര സ്ഥാപനങ്ങളും നേരത്തെതന്നെ അലങ്കാരങ്ങളുമായി ദേശീയ ദിനത്തിന് ഒരുങ്ങിയിരുന്നു. ദേശീയ ദിനത്തില്‍ പങ്കുകൊള്ളാന്‍ പ്രവാസികളും ഉത്സാഹപൂര്‍വം വാഹനവും വ്യാപാരസ്ഥാപനങ്ങളും ഓഫീസും അലങ്കരിച്ചിരുന്നു.
ദേശീയ ദിനത്തോടനുബന്ധിച്ച് 249 തടവുകാര്‍ക്ക് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് പൊതുമാപ്പ് നല്കി. ഇതില്‍ 96 പേര് വിദേശികളാണ്. രാജ്യത്തിന്റെ സുപ്രീം കമാന്‍ഡര്‍ എന്ന അധികാരം വിനിയോഗിച്ചാണ് സുല്‍ത്താന്‍ തടവുകാരെ മോചിപ്പിച്ചത്. ശിക്ഷാകാലയളവില്‍ മാനസാന്തരം വന്നവരെ അവരുടെ സാമൂഹിക, കുടുംബ പശ്ചാത്തലം കണക്കിലെടുത്താണ് മോചിപ്പിക്കുന്നതെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.