Currency

മസ്കറ്റിൽ വിദ്യാർത്ഥികളെ ശിക്ഷിക്കുന്ന അധ്യാപകർക്ക് കനത്ത ശിക്ഷ

സ്വന്തം ലേഖകൻMonday, October 24, 2016 9:39 am

വിദ്യാർത്ഥികളെ അധ്യാപകർ ശാരീരികമായി ശിക്ഷിക്കുന്നതിനും ക്ലാസിൽ നിന്നും പുറത്താക്കുന്നതിനും മസ്കറ്റിൽ വിലക്ക്.

മസ്കറ്റ്: വിദ്യാർത്ഥികളെ അധ്യാപകർ ശാരീരികമായി ശിക്ഷിക്കുന്നതിനും ക്ലാസിൽ നിന്നും പുറത്താക്കുന്നതിനും മസ്കറ്റിൽ വിലക്ക്. വിദ്യാര്‍ത്ഥികളെ ശാരീരികമായി ശിക്ഷിക്കുന്ന അധ്യാപകര്‍ക്ക് തടവും പിഴയും ശിക്ഷയായി ലഭിക്കുമെന്ന ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട ഉത്തരവിൽ പറയുന്നു.

കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്ന അധ്യാപകര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. കൂടാതെ 5000 റിയാല്‍ വരെയും പിഴയും ലഭിക്കും. രക്ഷിതാക്കളുടെ തുടര്‍ച്ചയായ പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസമന്ത്രാലയം ഉത്തരവിറക്കിയത്. പരീക്ഷണാടിസ്ഥാനത്തിൽ രാജ്യത്തെ തലസ്ഥാനത്തെ സ്കൂളുകളിൽ മാത്രമാണ് ഇത് ബാധകമാകുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x