
മസ്കത്ത്: മസ്കത്ത് ഫെസ്റ്റിവലിന് തിരശീല വീഴാന്‍ ഇനി മൂന്നു ദിവസം മാത്രം. ശനിയാഴ്ചയാണ് 18ാമത് മസ്കത്ത് ഫെസ്റ്റിവലിന് സമാപനം കുറിക്കുക. ഖുറം ആംഫി തിയറ്റര്‍, അല്‍ മദീന തിയറ്റര്‍, ഒമാന്‍ കണ്വെന്ഷന് ആന്‍ഡ് എക്സിബിഷന് സന്റെര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന ഫെസ്റ്റിവലിന്റെ അനുബന്ധ കലാപരിപാടികള്‍ സ്വദേശികളെയും വിദേശികളെയും ആകര്‍ഷിച്ചു. പുതിയ തലമുറക്ക് അന്യമായ ഒമാനി പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും കാഴ്ചകള്‍ ഒരുക്കിയ ഹെറിറ്റേജ് വില്ലേജ് ആണ് അമിറാത്ത് പാര്‍ക്കിലെ പ്രധാന ആകര്‍ഷണം.
ബദുക്കളുടെ ജീവിതവും സംസ്കാരവുമെല്ലാം മനസിലാക്കാന്‍ സാധിക്കുന്ന പൈതൃക ഗ്രാമത്തിലെ കാഴ്ചകള്‍ കാണാന്‍ വന്‍ തിരക്കായിരുന്നു. മണ്‍പാത്ര നിര്‍മാണവും ഒമാനി ഹലുവ നിര്‍മാണവും പരമ്പരാഗത കരകൗശല ഉല്പന്നങ്ങളും ആഭരണങ്ങളുമെല്ലാം ഏവരിലും കൗതുകം ജനിപ്പിക്കും. സന്ദര്‍ശകരുടെ മനം കവരുന്ന പരമ്പരാഗത നൃത്ത, സംഗീത സംഘങ്ങളും ഉണ്ട്.
മൂന്നു വര്‍ഷത്തെ ഇടവേളക്കുശേഷം എത്തിയ അന്താരാഷ്ട്ര പവിലിയനാണ് അമിറാത്തിലെ ആകര്‍ഷണം. റോയല്‍ ഒമാന്‍ പൊലീസിന്റെയും സിവില്‍ ഡിഫന്‍സിന്റെയും സ്റ്റാളുകളില്‍ വിവിധ ബോധവത്കരണ പരിപാടികളും നടന്നുവരുന്നുണ്ട്. ഒമാനില്‍ നിരോധിച്ചിട്ടുള്ള വസ്തുക്കളെ കുറിച്ചുള്ള പ്രദര്‍ശനം ഏറെ ഉപകാരപ്രദമാണ്.
വാഹനമോടിക്കുമ്പോഴുള്ള സീറ്റ് ബെല്‍റ്റിന്റെ പ്രാധാന്യം മനസിലാക്കി തരുന്ന ‘ലൈവ് ഡെമോ’ ആയിരുന്നു സിവില്‍ ഡിഫന്‍സ് സ്റ്റാളിന്റെ ആകര്‍ഷണം. മഴക്കാടുകള്‍, ദിനോസര്‍ പാര്‍ക്ക്, പഴയ കാറുകളുടെ പ്രദര്‍ശനം എന്നിവയാണ് നസീം ഗാര്‍ഡനിലെ പ്രധാന ആകര്ഷണങ്ങള്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.