Currency

മസ്കറ്റ് ഇന്ത്യൻ സ്കൂളിൽ മൂന്ന് മാസത്തിനകം സുരക്ഷിത ബസ് സംവിധാനം

സ്വന്തം ലേഖകൻSaturday, September 24, 2016 5:47 pm

മസ്കറ്റ് ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ യാത്ര ഒരുക്കുന്നതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി സ്കൂൾ അധികൃതർ അറിയിച്ചു.

മസ്കറ്റ്: മസ്കറ്റ് ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ യാത്ര ഒരുക്കുന്നതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി സ്കൂൾ അധികൃതർ അറിയിച്ചു. രണ്ടാഴ്ചക്കുള്ളില്‍ സ്കൂളില്‍നിന്ന് രക്ഷിതാക്കള്‍ക്ക് ബസ് സര്‍വിസ് സംബന്ധമായ  സര്‍ക്കുലര്‍ അയക്കുമെന്നു സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ വില്‍സണ്‍ വി.ജോര്‍ജ് അറിയിച്ചു.

ബസുകളുടെ റുട്ടുകള്‍ നിശ്ചയിക്കുക, ഓരോ റൂട്ടിലെയും നിരക്കുകള്‍ നിശ്ചയിക്കുക എന്നിവ സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ട്. അന്തിമതീരുമാനം വൈകാതെ കൈക്കുള്ളുന്നതാണ്. ബസ് സര്‍വിസ് നടത്തുന്ന കമ്പനികളുമായും കഴിഞ്ഞ രണ്ടുമാസമായി ചര്‍ച്ച നടത്തുകയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

ബസ് ഫീ സ്കൂളില്‍ തന്നെ സ്വീകരിക്കുകയും സ്കൂള്‍തന്നെ സര്‍വിസുകള്‍ക്കും മറ്റും മേല്‍നോട്ടം വഹിക്കുകയും ചെയ്യും.നിലവിൽ ദാര്‍സൈത്ത്, സീബ്, മബേല സ്കൂളുകളിൽ ഈ സൗകര്യമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x