Currency

മസ്കറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്ന കാറുകള്‍ നീക്കം ചെയ്യുന്നു

സ്വന്തം ലേഖകൻMonday, November 14, 2016 7:19 pm

ചില്ലുകള്‍ തകര്‍ന്നും പൊടിപിടിച്ചും കിടക്കുന്ന വാഹനങ്ങള്‍ നഗരസൗന്ദര്യത്തിന് മങ്ങലേൽപ്പിക്കാനും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനും ഇടവരുത്തുന്നുണ്ടെന്ന് വിലയിരുത്തിയാണ് ഈ നടപടി.

മസ്കറ്റ്: മസ്കറ്റിലെ പാർക്കിംഗ് കേന്ദ്രങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യാൻ നഗരസഭ അധികൃതർ നടപടി തുടങ്ങി. ചില്ലുകള്‍ തകര്‍ന്നും പൊടിപിടിച്ചും കിടക്കുന്ന വാഹനങ്ങള്‍ നഗരസൗന്ദര്യത്തിന് മങ്ങലേൽപ്പിക്കാനും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനും ഇടവരുത്തുന്നുണ്ടെന്ന് വിലയിരുത്തിയാണ് ഈ നടപടി.

ആദ്യഘട്ടമെന്നോളം വാഹനങ്ങളിൽ ഉടമസ്ഥർക്ക് മുന്നറിയിപ്പ് എന്നോളം സ്റ്റിക്കർ പതിച്ചിട്ടുണ്ട്. വാഹനങ്ങള്‍ നീക്കാത്ത പക്ഷം നഗരസഭ നടപടി കൈക്കൊള്ളുമെന്ന് സ്റ്റിക്കറിൽ എഴുതിയിരിക്കുന്നു. റോയല്‍ ഒമാന്‍ പൊലീസുമായി ചേർന്നാണ് നഗരസഭ ഇത്തരം വാഹനങ്ങൾ നീക്കം ചെയ്യുന്നത്. നിശ്ചിത കാലാവധിക്കുള്ളില്‍ ഉടമകള്‍ എത്താത്ത പക്ഷം വാഹനങ്ങള്‍ ലേലം ചെയ്യും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x