ബാത്തിന എക്സ്പ്രസ് പാതയുടെ പ്രധാന ഭാഗമായ സഹം- സൊഹാര്‍ റോഡ് അടുത്ത മാസം യാത്രക്കായി തുറന്നുകൊടുക്കും. 50.5 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഭാഗം തുറന്നുകൊടുക്കുമെന്ന് ഗതാഗത വാര്‍ത്താ വിനിമയ മന്ത്രാലയമാണ് അറിയിച്ചത്. രണ്ട് പാലങ്ങളും മൂന്ന് ഇന്റര്‍സെക്ഷനുകളും അടങ്ങിയതാണ് റോഡ്.
മസ്കത്ത്: ബാത്തിന എക്സ്പ്രസ് പാതയുടെ പ്രധാന ഭാഗമായ സഹം- സൊഹാര്‍ റോഡ് അടുത്ത മാസം യാത്രക്കായി തുറന്നുകൊടുക്കും. 50.5 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഭാഗം തുറന്നുകൊടുക്കുമെന്ന് ഗതാഗത വാര്‍ത്താ വിനിമയ മന്ത്രാലയമാണ് അറിയിച്ചത്. രണ്ട് പാലങ്ങളും മൂന്ന് ഇന്റര്‍സെക്ഷനുകളും അടങ്ങിയതാണ് റോഡ്. ഒമാന്‍ തലസ്ഥാനമായ മസ്കത്തില് നിന്നും യുഎഇയിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതാണ് ബാത്തിന എക്സ്പ്രസ് പാതയുടെ ഈ പ്രധാന ഭാഗം.
മസ്കത്ത് എക്സ്പ്രസ് പാത അവസാനിക്കുന്നിടത്ത് നിന്ന് ആരംഭിക്കുന്ന ബാത്തിന എക്സ്പ്രസ് പാത മേഖലയിലെ തന്നെ ഏറ്റവും പ്രധാന സഞ്ചാര കേന്ദ്രമാണ്. ബാത്തിന എക്സ്പ്രസ് പാതയുടെ ഭാഗമായ ലിവ ക്രോസ് റോഡ് മുതല്‍ അല്‍ ഉഖ്ര് ക്രോസ് റോഡ് വരെയുള്ള 34 കിലോമീറ്റര്‍ റോഡ് ഈ വര്‍ഷമാദ്യം തുറന്നിരുന്നു. ബര്‍കയില്‍ നിന്ന് ആരംഭിച്ച് ശിനാസ് വിലായത്തിലെ ഖത്മത് മിലാഹില് അവസാനിക്കുന്നതാണ് ബാത്തിന എക്സ്പ്രസ് പാത പൂര്‍ത്തിയാകുന്നതോടെ മസ്കത്ത്- യുഎഇ യാത്രയുടെ സമയ ദൈര്‍ഘ്യം കുറയും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.