
മസ്‌കത്ത്: ഒമാന്‍ തലസ്ഥാനമായ മസ്‌കത്തിലെ പാര്‍ക്കിങ് സ്ഥലപരിമിതിക്ക് ശാശ്വത പരിഹാരവുമായി നഗരസഭ. 10,000ല്‍ പരം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യത്തോടെ നഗരത്തിലെ വാണിജ്യമേഖലകളില്‍ ബഹുനില പാര്‍ക്കിങ് കേന്ദ്രങ്ങള്‍ നിര്‍മിക്കുവാനാണ് അധികൃതര്‍ പദ്ധതിയിടുന്നത്. തിരക്കുള്ള സമയങ്ങളില്‍ ഗതാഗതക്കുരുക്ക് വര്‍ധിക്കുന്നത് കണക്കിലെടുത്താണ് തീരുമാനം. ഈ വര്‍ഷം പകുതിയോടുകൂടി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും.
മത്ര, റൂവി, ഖുറം,സീബ്, സി.ബി.ഡി തുടങ്ങിയ പ്രധാന വാണിജ്യ പ്രദേശങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ വളരെ ബുദ്ധിമുട്ടാണ് ഇപ്പോള്‍ നേരിടുന്നത്. ഇതുമൂലം ഈ സ്ഥങ്ങളിലേക്കു കൂടുതല്‍ പൊതുജനങ്ങള്‍ കടന്നു വരാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇത്തരം സാഹചര്യത്തില്‍ ബഹുനില പാര്‍ക്കിങ് കേന്ദ്രങ്ങളാണ് ഏക പരിഹാരമെന്നും നഗരസഭാ അധികൃതര്‍ വ്യക്തമാക്കി.
നിലവില്‍ പെയ്ഡ് പാര്‍ക്കിങ്ങിന് ഒരുക്കിയിട്ടുള്ള സ്ഥലങ്ങളില്‍ ബഹുനില പാര്‍ക്കിങ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് കൂടുതല്‍ പാര്‍ക്കിങ് സൗകര്യമൊരുക്കാനാണ് നഗരസഭയുടെ നീക്കം. 50 കാറുകള്‍ മാത്രം പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തു 300 മുതല്‍ 400 വരെ വാഹനങ്ങള്‍ക്ക് ഇതുമൂലം ഒരുമിച്ച് പാര്‍ക്ക് ചെയ്യുവാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. മസ്‌കത്ത് നഗരത്തിന്റെ വിവിധയിടങ്ങളിലായി ആയിരത്തിലേറെ പാര്‍ക്കിങ് കേന്ദ്രങ്ങളാണ് നഗരസഭയുടെ ഉടമസ്ഥതയിലുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.