Currency

ഐഎസ് അനുഭാവികളെന്ന് തെറ്റിദ്ധരിച്ച് ഇന്ത്യന്‍ വംശജരെ വിമാനത്തില്‍ നിന്നും പുറത്താക്കി

സ്വന്തം ലേഖകൻThursday, August 25, 2016 8:49 am

ലണ്ടനിലെ സ്റ്റാന്‍സ്റ്റഡ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പൊലീസ് ഇവരെ മണിക്കൂറുകളോളം ചോദ്യംചെയ്തു. ഹിജാബ് ധരിച്ച സകീന ദറസ് (24), മരിയം ദറസ് (19) എന്നിവരെയും അവരുടെ സഹോദരനായ അലി ദറസ് (21) നെയുമാണു ചോദ്യം ചെയ്തത്.

ലണ്ടന്‍: ഐ.എസ് ബന്ധമാരോപിച്ച്‌ ഇന്ത്യന്‍ വംശജരായ മൂന്ന് മുസ്ലിം സഹോദരങ്ങളെ ഈസി ജെറ്റ് വിമാന ജീവനക്കാര്‍ പുറത്താക്കി.  ലണ്ടനിലെ സ്റ്റാന്‍സ്റ്റഡ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പൊലീസ് ഇവരെ മണിക്കൂറുകളോളം ചോദ്യംചെയ്തു. ഹിജാബ് ധരിച്ച സകീന ദറസ് (24), മരിയം ദറസ് (19) എന്നിവരെയും അവരുടെ സഹോദരനായ അലി ദറസ് (21) നെയുമാണു ചോദ്യം ചെയ്തത്.

വടക്കുപടിഞ്ഞാറന്‍ ലണ്ടനില്‍ താമസിക്കുന്ന ഇവര്‍ ബ്രിട്ടീഷ് പൗരന്മാരാണ്. അലി അറബിയില്‍ മെസേജ് അയക്കുന്നുവെന്നും ഇവര്‍ ഐ.എസ് തീവ്രവാദികളാണെന്നും സഹയാത്രികരിലൊരാള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് വിമാനജീവനക്കാര്‍ ഇവരോട് വിമാനത്തില്‍നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇറ്റലിയില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോവുകയായിരുന്നു മൂവരും. എം.ഐ 5ഉം പൊലീസും ചേര്‍ന്നാണ് ചോദ്യം ചെയ്തത്. പിന്നീട് സഹോദരങ്ങളോട് പൊലീസും എം.ഐ 5ഉം മാപ്പ് പറയുകയും ഇതേ വിമാനത്തില്‍ തന്നെ ഇവര്‍ നേപ്പിള്‍സിലേയ്ക്ക് പോവുകയും ചെയ്തു. സുരക്ഷ സംബന്ധിച്ച യാത്രക്കാരന്റെ ആശങ്ക കണക്കിലെടുത്താണ് ഇത്തരത്തില്‍ ചെയ്യേണ്ടി വന്നതെന്നും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഈസി ജെറ്റ് അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x